ദേശീയ പാത തുറവൂർ NCC കവലയ്ക്ക് സമീപം വാഹനാപകടം. ഒരാൾ മരിച്ചു.
ചേർത്തല:ടൂറിസ്റ്റ് ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
സ്ക്കൂട്ടർ യാത്രികനായിരുന്ന കഞ്ഞിക്കുഴി പഞ്ചായത്ത്6 -ാം വാർഡ്
രാകേന്ദു വീട്ടിൽരഘുനാഥൻ P (57)ആണ് മരിച്ചത്.ചൊവ്വാഴ്ച
രാവിലെയായിരുന്നു അപകടം. വടക്ക് നിന്നും തെക്കോട്ട് വരികയായിരുന്ന സ്കൂട്ടർ അതേദിശയിൽ വരികയായിരുന്ന ടൂറിസ്റ്റ് ബസിൽ തട്ടി ബസിനടിയിൽപ്പെടുകയായിരുന്നു.രഘുനാഥ് തൽക്ഷണം മരിച്ചു.കുത്തിയതോട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
