“വായിൽ തുണി തിരുകി സ്വർണവും പണവും കവർന്നു”


കൊല്ലം: കൊല്ലത്ത് മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരുകി പണവും സ്വർണ്ണവും മോഷ്ടിച്ച കൊച്ചു മകളും ഭർത്താവും പോലീസ് പിടിയിൽ കൊല്ലം ഉളിയക്കോവിൽ പാർവ്വതിമന്ദിരത്തിൽ പാർവ്വതിയെയും ഉമയനെല്ലൂർ സ്വദേശി ശരത്തിനെയും പോലീസ് അറസ്റ്റുചെയ്തു. സ്വർണവും പണവുമായി കടന്നു കളഞ്ഞ പ്രതികളെ കഴക്കൂട്ടത്തു വച്ച് ഈസ്റ്റു പോലീസ് അറസ്റ്റുചെയ്തു. മുത്തശ്ശി യശോദയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടി കൂടിയത്.
