“പച്ചക്കറി കടയിൽ മോഷണം:പ്രതികൾ പിടിയിൽ “


ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ വെണ്ടാർമുക്കിൽ പ്രവർത്തിക്കുന്ന പച്ചക്കറി കടയുടെ വാതിൽ തള്ളിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പോലീസിന്റെ പിടിയിലായി. കുരീപ്പുഴ നെടുംകളിയിൽ ടെറൻസ് മകൻ പ്രിൻസ്(19), പള്ളിത്തോട്ടം ഗലീലിയോ നഗറിൽ സലീം മകൻ സക്കീർ(30) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഈ മാസം ആറാം തീയതി രാത്രിയോടെ ബൈക്കിലെത്തിയ പ്രതികൾ കടയുടെ വാതിൽ തള്ളിത്തുറന്ന് കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പന്ത്രണ്ടായിരത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ഇരവിപുരം പോലീസ് സ്റ്റേഷനിൽ കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം പോലീസ് ഇൻസ്പെക്ടർ ഷിബുവിന്റെ നേതൃത്വത്തിൽ എസ്.ഐ അജേഷ്, സിപിഒ മാരായ അനീഷ്, സുമേഷ്, എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്യ്തു.
