“മെറിറ്റ് ഇവന്റ് സംഘടിപ്പിച്ചു:പ്രബോധിനി ഗ്രന്ഥശാല”


ആലപ്പാട് : പ്രബോധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തോട് അനുബന്ധിച്ച് മെറിറ്റ് ഇവന്റ് സംഘടിപ്പിച്ചു. SSLC, PLUS TWO വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. പ്രബോധിനി ഗ്രന്ഥശാല ഹാളിൽ വെച്ച് നടത്തപ്പെട്ട ചടങ്ങിന് ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ഹരിമോൻ അധ്യക്ഷത വഹിച്ചു ഗ്രന്ഥശാല സെക്രട്ടറി നേഹ വിനീത് സ്വാഗതം ആശംസിച്ചു യോഗം പ്രശസ്ത സാഹിത്യകാരൻ വിമൽ റോയ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി ദീപു മുഖ്യപ്രഭാഷണം നടത്തി അതിജീവനത്തിന് പെൺവായന ചെയർപേഴ്സൺ ഗിമിജ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈമോള്‍, സുചിത്ര സജീവ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. എക്സിക്യൂട്ടീവ് അംഗം ബിജി നന്ദി രേഖപ്പെടുത്തി.
