വർക്കലയിൽ നടന്ന് പോവുകയായിരുന്ന യുവതികളെ കാർ ഇടിച്ച്തെറിപ്പിച്ചു.


വർക്കല കുരയ്ക്കണ്ണി -ഓടയം റോഡിൽ തിന വിള ക്ഷേത്രത്തിന് സമീപത്താണ് സംഭവം. രണ്ട് പേർക്കും ഗുരുതര പരിക്ക് .വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന ഓടയം സ്വദേശികളായ യുവതികളെ പിന്നിൽ അമിത വേഗതയിൽ എത്തിയ മാരുതി ആൾട്ടോ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു ഗുരുതരമായി പരിക്കേറ്റ യുവതികളെ ആദ്യം വർക്കല താലൂക് ആശുപത്രിയിലും തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ ഒരാളെ തിരുവനന്തപുരം കിംസ് ആശുപത്രിയിലും മറ്റൊരാളെ എസ് പി ഫോർട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച കാറിൽ ഉണ്ടായിരുന്ന നാല് പേർ അടങ്ങുന്ന യുവാക്കളുടെ സംഘത്തെ വർക്കല പോലീസ് പിടികൂടി.വർക്കല പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
