“ക്ഷേത്രത്തിലെ വിളക്ക് മോഷണം:ദമ്പതികള്‍ പിടിയില്‍”


ക്ഷേത്രത്തിലെ വിളക്ക് മോഷ്ടിച്ച പ്രതികള്‍ പോലീസിന്റെ പിടിയിലായി. പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം, പെരുമതുറ, വലിയവിളകം വീട്ടില്‍ അബ്ദുള്‍ വാഹിദ് മകന് സലീം (48), ഇയാളുടെ ഭാര്യ ഹസീന (45) എന്നിവരാണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. ജനുവരി മാസത്തില്‍ കരിങ്കുളത്തെ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി ഇവിടെയുണ്ടായിരുന്ന ഏഴ് വിളക്കുകള്‍ ഇരുവരും ചേര്‍ന്ന് മോഷണം ചെയ്ത് കടന്നു കളയുകയായിരുന്നു. വിളക്കുകള്‍ മോഷണം പോയത് മനസിലാക്കിയ ക്ഷേത്രത്തിലെ സെക്രട്ടറി പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരുനവനന്തപുരത്ത് നിന്നും പിടികൂടുകയായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ ഗിരീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ സുധീര്‍, എ.എസ്.ഐ ജിജു, സിപിഒ മാരായ സാജ്, ശാന്തിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
