ഗതാഗത മന്ത്രിയുമായി ഉടക്കിപ്പിരിഞ്ഞ് ഗതാഗത കമ്മീഷണർ.


ഗതാഗത മന്ത്രിയുമായി നിരസത്തിൽ ആയിരുന്ന ഗതാഗത കമ്മീഷണർ ശ്രീജിത്തിനെ പുതിയ നിയമനം പോലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷൻ എഡിജിപി ആയാണ് നിയമനം.എ അക്ബറാണ് പുതിയ ഗതാഗത കമ്മീഷണർ. ഡിജിപി ടി.കെ വിനോദ് കുമാർ സ്വയം വിരമിക്കുന്നതോടെ എഡിജിപി യോഗേഷ് ഗുപ്തവിജിലൻസ് മേധാവിയാകും. ഹർഷിത അട്ടല്ലൂരിയാണ് യോഗേഷ് ഗുപ്തയ്ക്ക് പകരം ബെവ്കോ എം.ഡിയാകുന്നത്. തൃശൂർ റേഞ്ച് ഡി ഐ ജി യായ അജിത ബീഗത്തെ തിരുവനന്തപുരത്തേക്ക് മാറ്റി നിയമിച്ചു. നിലവിലെ ഡിഐജി നിശാന്തിനി ഡെപ്യൂട്ടേഷനിൽ പോകുന്ന ഒഴിവിലാണ്. കണ്ണൂർ ഡി ഐ ജി തോംസൺ ജോസിന് തൃശൂർ റേഞ്ചിൻ്റെയും ചുമതല നൽകി. സി എച്ച് നാഗരാജു ക്രൈംബ്രാഞ്ച് ഐജി യാകും.
