പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി പിടിയില്‍.


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിയെ പോലീസ് പിടികൂടി. അരവിള, കുസുമാലയം, ജോസഫ് മകന് സബിന്‍ (22) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായ സബിന്‍ പെണ്‍കുട്ടിയെ ഇയാളുടെ ബന്ധുവീട്ടിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണി ആക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബ സുഹൃത്തായ ഷിബു പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കുന്നതിന് കൂട്ട് നിന്നു. ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത ശക്തികുളങ്ങര പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രതികളെയും പോലീസ് ഉടന്‍ പിടികൂടുമെന്ന് അറിയിച്ചു. ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ രതീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ രാജേഷ്, പ്രദീപ്, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ അബു താഹിര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
