പലിശ സംഘത്തിൻ്റെ ആക്രമണം KSRTC ജീവനക്കാരൻ മരിച്ചു.


ബ്ലേഡ് മാഫിയയുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു.ഈ മാസം ഒമ്പതിനാണ് കൊടുവായൂരിലെ താമസസ്ഥലത്ത് വച്ച് മനോജ് ആക്രമിക്കപ്പെട്ടത്. ആരോ ഒരാള്‍ പിറകില്‍ നിന്നും അടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പരുക്കേറ്റത്. പാലക്കാട് കുഴല്‍മന്ദത്തുള്ള കെ.മനോജ് ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.പലിശസംഘoമനോജിനെ വേട്ടയാടാറുണ്ടായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.മാനോജിന് കടബാധ്യതകള്‍ ഉണ്ടായിരുന്നു.കുഴല്‍മന്ദം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
