പ്രണയ വിവാഹമായിരുന്നെങ്കിലും നാലു മാസം കഴിഞ്ഞപ്പോൾ പ്രണയിനി തൂങ്ങിമരിച്ചു.


ആലപ്പുഴയിലാണ് സംഭവം. മൂവറ്റുപുഴ ഡെൻ്റൽ ടെക്നിഷ്യനായി ജോലി ചെയ്യുകയായിരുന്ന ആസിയ അവിടെ താമസിച്ചാണ് ജോലി ചെയ്തിരുന്നത്.ആഴ്ചയിലൊരിക്കൻ മാത്രമെ ഇവർ വീട്ടിൽ വരാറുള്ളു.ആലപ്പുഴ ലജ്നത്ത് വാർഡിൽ പനയ്ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ് (22) മരിച്ചത്. ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.ഭർത്താവ് മുനീർ സ്വകാര്യബാങ്ക് ജീവനക്കാരനാണ്.പോലീസ് കേസെടുത്തു മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
