മണർകാട് മാത്യു അന്തരിച്ചു.


കോട്ടയം പ്രസ് ക്ലബ് മുൻ പ്രസിഡൻ്റും, വനിത മുൻ എഡിറ്റർ ഇൻ ചാർജും മലയാള മനോരമ മുൻ പത്രാധിപസമിതി അംഗവുമായിരുന്ന മണർകാട് മാത്യു അന്തരിച്ചു.സംസ്കാരം ബുധനാഴ്ച രാവിലെ 10. 30 ന് വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം 12 മണിയോടെ മണർകാട് വിശുദ്ധ മാർത്തമറിയം യാക്കോബായ കത്തിഡ്രലിൽ.1968 ൽ മനോരമ പത്രാധിപ സമിതിയംഗമായി ജോലിയിൽ പ്രവേശിച്ച മാത്യു 1980 ൽ വനിതയുടെ എഡിറ്റർ ഇൻ ചാർജ്ജായി ചുമതലയേറ്റു. 2010ലാണ് വിരമിച്ചത്.1986 ൽ കോട്ടയം പ്രസ്ക്ലബ് പ്രസിഡൻ്റായിരുന്നു.സംസ്കാരം ബുധനാഴ്ച.
