ഞാൻ എൻ്റെ പിതാവിന്റെ അടുക്കൽ പോകുന്നു. നവവധുവിൻ്റെ തൂങ്ങിമരണത്തിൻ ദുരൂഹയില്ലെന്ന് പോലീസ്.


നവവധുവിൻ്റെ തൂങ്ങിമരണത്തിൻ ദുരൂഹയില്ലെന്ന് പോലീസ്.ക്യാൻസർ ബാധിതനായി മരിച്ച പിതാവ് സഹീറിനൊപ്പം പോകുന്നു എന്നാണ് കത്തിൽ എഴുതിയിട്ടുള്ളത്. ഇത് പെൺകുട്ടി തന്നെയാണ് എഴുതിയത് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധന നടത്തും. പ്രാഥമിക അന്വേഷണത്തിൽ കുടുംബ പ്രശ്നങ്ങൾ ഇല്ലെന്നും പിതാവ് മരിച്ചതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതാണെന്നും സൗത്ത് പോലീസ് പറഞ്ഞു .മൂവറ്റുപുഴ ഡെൻ്റൽ ടെക്നിഷ്യനായി ജോലി ചെയ്യുകയായിരുന്ന ആസിയ അവിടെ താമസിച്ചാണ് ജോലി ചെയ്തിരുന്നത്.ആഴ്ചയിലൊരിക്കൻ മാത്രമെ ഇവർ വീട്ടിൽ വരാറുള്ളു.ആലപ്പുഴ ലജ്നത്ത് വാർഡിൽ പനയ്ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ് (22) മരിച്ചത്. ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.ഭർത്താവ് മുനീർ സ്വകാര്യബാങ്ക് ജീവനക്കാരനാണ്.കായംകുളം ടൗൺ ഷഹീദാർ പള്ളിയിൽ കബറടക്കി, സെലീനയാണ് ആസിയായുടെ മാതാവ്.
