ആദ്യമായി യാത്രാവിമാനങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു.

വ്യോമ ഗതാഗതം സുഗമമാക്കാൻ സ്വന്തമായി വിമാനം നിർമ്മിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു.ആഭ്യന്തര ഉപയോഗത്തിന് എസ്‌ജെ 100 വിമാനങ്ങള്‍ നിര്‍മിക്കുന്നതിന് റഷ്യന്‍ കമ്പനിയായ യുനൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി (യു എ സി) സഹകരിക്കാനാണ് ധാരണയായിരിക്കുന്നത്.മോസ്‌കോയില്‍ വച്ച് തിങ്കളാഴ്ചയാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്, ഹ്രസ്വദൂര സര്‍വീസുകള്‍ക്കായി രൂപകല്‍പന ചെയ്ത ഇരട്ട എന്‍ജിനോട് കൂടിയെ എസ്‌ജെ 100 വിമാനങ്ങളാണ് ഇന്ത്യക്കായി നിര്‍മിക്കുക. ഇതിനകം 200ലധികം വിമാനങ്ങള്‍ ഈ കമ്പനി നിര്‍മിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ പതിനാറിലേറെ വിമാനകമ്പനികളുമായി യുഎ സി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.