സ്വർണവിലഒരു പവൻ ഒരു ലക്ഷം എന്ന നിലയിലേയ്ക്ക് കുതിയ്ക്കും.

സ്വർണവില ഈ നിലയ്ക്ക് ഉയർന്നാൽ ഒരു പവൻ ഒരു ലക്ഷം എന്ന നിലയിലേയ്ക്ക് കുതിയ്ക്കും. ഇന്നലെ രണ്ട് തവണകളായാണ് സ്വർണവില ഉയർന്നത്. ഇന്നിതാ വീണ്ടും വിപണി ഞെട്ടിക്കുകയാണ്.

ഒരു ഗ്രാം സ്വർണത്തിന് 110 രൂപ വർദ്ധിച്ച് 10,875 രൂപയിലും ഒരു പവൻ സ്വർണത്തിന് 880 രൂപ വർദ്ധിച്ച് 87,000 രൂപയുമായി. ഇന്നലെ ഉച്ചയോടെ ഗ്രാമിന് 10,765 രൂപയും പവന് 86,120 രൂപയുമായിരുന്നു. വെള്ളി വിലയിലും പ്രത്യേകിച്ച് മാറ്റമില്ല. എന്നാൽ പ്ലാറ്റിനം വിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തുന്നത്.മലയാളി സ്വർണ്ണ ഉപയോഗം കുറയ്ക്കുമോ, പുതിയ തലമുറയ്ക്ക് സ്വർണത്തോട് പ്രത്യേക ഇഷ്ട്മുണ്ടോ. വരും നാളുകളിൽ സ്വർണ്ണം വാങ്ങാൻ ആളില്ലാതെ വരുന്ന ഒരു കാലം വരാതിരിക്കില്ല….