ശാസ്താംകോട്ട:രണ്ടര ഏക്കർ സ്ഥലവും കെട്ടിടങ്ങളുമാണു സിപിഎം നിയന്ത്രണത്തിലുള്ള ആശുപ്രതിക്കു കൈമാറാൻ നീക്കംനടക്കുന്നത്.
സിപിഐ നേതാക്കളും ലോക്കൽ കമ്മിറ്റികളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. സംഘ ത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയോ പൊതുയോഗമോ അറിയാതെ നടക്കുന്ന നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എം.ഗോപാലകൃഷ്ണൻ നായർ ഹൈക്കോടതിയിൽ ഹർജി നൽകിയെന്നറിയുന്നു.
അഡ്മിനിസ്ട്രേറ്റർ ഭരണം വേഗത്തിൽ അവസാനിപ്പിക്കണമെന്നും സംഘത്തിന്റെ തിരഞ്ഞെടുപ്പു നടത്തണമെന്നും ആവശ്യപ്പെട്ട് സഹകരണ വകുപ്പിനു പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. സിപിഐ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന സംഘം 6 വർഷമായി അഡ്മിനിസ്ട്രേറ്റർ ഭരണത്തിത്തിലാണ്.അഡ്മിനിസ്ട്രേറ്റർ ഭരണത്തിന്റെ മറവിൽ സർക്കാർ വകുപ്പുക ളുടെ സഹായത്തോടെ സിപി എം ആരംഭിച്ച നീക്കം ഏറെ വൈകിയാണു സിപിഐ നേതാക്കൾ അറിഞ്ഞത്.ഇവിടെ മറ്റെന്തെങ്കിലും ആരംഭിക്കണമെങ്കിൽ രണ്ടു പാർട്ടികളും ചേർന്ന് ആരംഭിക്കണം. കടയ്ക്കൽ ആശുപത്രി ഭരണ സമിതി രണ്ടു പാർട്ടികളും കൂടി ഭരിക്കുന്ന സഹകരണ ബാങ്കിന്റെ നിയന്ത്രണത്തിലാണ്. അതുപോലെ ഒരു സംരംഭം തുടങ്ങുകയാണ് വേണ്ടത് എന്ന് സി പി ഐ ടെ സാധാരണ പ്രവർത്തകരുടെ നിലപാട്.അല്ലാതെ മൊത്തമായി സി.പി ഐ എം ന്റെ വരുതിയിലാക്കുന്നതിന് അനുവദിക്കില്ല. ഏതായാലും വിവാദമായ സ്ഥിതിക്ക് ഇനി നേരെ പോകാനെസി.പിഎം ന് കഴിയു.
