തകർന്നുവീണ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രോൾ ടവറിലേക്ക് മേയ് ഡേ സന്ദേശം ലഭിച്ചുവെന്ന് അധികൃതർ

അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രോൾ ടവറിലേക്ക് മേയ് ഡേ സന്ദേശം ലഭിച്ചുവെന്ന് അധികൃതർ അറിയിച്ചു. ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തകരുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പാണ് അടിയന്തിര സാഹചര്യങ്ങളിൽ പൈലറ്റുമാർ നൽകുന്ന ഈ സന്ദേശം ലഭിച്ചത്. എന്നാൽ വിമാനത്തിലേക്ക് എയർ ട്രാഫിക് കൺട്രോളിൽ നിന്ന് മറുപടി കിട്ടിയില്ലെന്ന് സിവിൽ വ്യോമയാന ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മറുപടി ലഭിക്കുന്നതിന് മുമ്പ് തന്നെ വിമാനം തകർന്നിട്ടുണ്ടാവാമെന്നാണ് അനുമാനം.
വിമാനങ്ങളും എയർ ട്രാഫിക് കൺട്രോൾ ടവറുകളും തമ്മിൽ നടക്കുന്ന റേഡിയോ ആശയ വിനിമയത്തിൽ ഉപയോഗിക്കുന്ന അപായ സൂചനാ സന്ദേശമാണ് ‘മേയ് ഡേ’. ജീവൻ അപകടത്തിലാവുന്ന അത്യന്തം ഗുരുതരമായ ഒരു അപകടം മുന്നിൽ കാണുമ്പോൾ അക്കാര്യം കൺട്രോൾ ടവറിൽ അറിയിക്കാൻ ആഗോള തലത്തിൽ ഉപയോഗിക്കുന്നതാണിത്. രണ്ട് പൈലറ്റുമാരും 10 ക്യാബിൻ ക്രൂ അംഗങ്ങളും 230 യാത്രക്കാരും ഉൾപ്പെടെ 242 പേരുണ്ടായിരുന്ന വിമാനം പറന്നുയർന്ന് അഞ്ച് മിനിറ്റുകൾക്കകം തക‍ർന്നു വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *