നിലമ്പൂർ അങ്കം ; ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് അനുകൂലമായില്ല. വർഗ്ഗീയ പ്രീണനം യൂഡി എഫ് ന് അനുകൂലമാക്കി

 ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് അനുകൂലമായില്ല. വർഗ്ഗീയ പ്രീണനം യൂഡി എഫ് ന് അനുകൂലമാക്കി.

നിലമ്പൂർ: നിലമ്പൂർ തിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിൻ്റെ വിജയം വർഗ്ഗീയ സംഘടനകളുടെ കൂട്ടായ്മയും ഭരണ വിരുദ്ധ വികാരവും. മതനിരപേക്ഷതപരാജയപ്പെടുകയാണ് ഇവിടെ കണ്ടത്. ഭരണ വിരുദ്ധ വികാരം കുറച്ചൊക്കെ വോട്ടാക്കാൻ പി.വി അൻവറിന് കഴിഞ്ഞു. എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ഇങ്ങനെ ഞങ്ങൾ മതേതര പാർട്ടിയാണ്. ഞങ്ങൾ വർഗീയ വികാരം ആളികത്തിച്ചിട്ടില്ല. എല്ലാവരുടേയും വോട്ടു യു.ഡി എഫ് ന് കിട്ടി എന്നതാണ് ഞങ്ങളുടെ അഭിപ്രായം. വർഗീയത ഇവിടെ വേവില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ജനങ്ങൾ ഈ തിരഞ്ഞെടുപ്പിലൂടെ പിണറായി സർക്കാരിൻ്റെ രാജിയാണ് ആഗ്രഹിക്കുന്നത് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് വിജയം കൂട്ടായ്മയുടെ വിജയമെന്ന് കൺ വീനർ അടൂർ പ്രകാശ് പറഞ്ഞു. വാതിൽ അടഞ്ഞിട്ടില്ലന്ന നിലപാടാണ് കെ.പി സി സി പ്രസിഡന്റ് സണ്ണി ജോസഫിൻ്റെ അഭിപ്രായം. ഇത്രയും വോട്ടു പിടിച്ച പി.വി അൻവറിനെ എങ്ങനെ തള്ളിപ്പറയാൻ കഴിയും എന്ന് അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത് എൽഡിഎഫ് ൻ്റെ പ്രതികരണം വന്നിട്ടില്ല. ഇതുവരെ കിട്ടിയ വോട്ടുകൾ ഇങ്ങനെ. യൂ ഡി എഫ് 69932 എൽഡിഎഫ് 59 148,എൻ ഡി എ 7593 പി.വി അൻവർ 17873

Leave a Reply

Your email address will not be published. Required fields are marked *