ഇറാക്കിനേയും ഖത്തറിനേയും ആക്രമിച്ച് ഇറാൻ,ആയത്തുള്ള അലിഖമനിയെ വധിക്കാൻ ആലോചന തുടങ്ങിഅമേരിക്കയും ഇസ്രയേലും. ഏതു നിമിഷവും അതു സംഭവിക്കാം. അവിടെ ഭരണ മാറ്റവും ഉണ്ടാകും. അതിനുള്ള ശ്രമങ്ങൾക്കായി തയ്യാറാകുന്നു എന്നതാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്.
ടെഹ്റാൻ: സൗദ്യ അറേബ്യ ഇറാന് എതിരെ തിരിയുന്നു. ഖത്തറിനെ ആക്രമിച്ചത് ഗൾഫ് രാജ്യങ്ങൾ മുഴുവൻ പ്രതിഷേധത്തിലാണ്. ഖത്തർ പോലും അറിഞ്ഞില്ല ഇങ്ങനെ ഒരാക്രമണം നടത്തുമെന്ന്. യു. എ ഇ വ്യോമപാത അടച്ചു. ഖത്തറിൻ്റെ അതിർത്തി അടച്ചു കഴിഞ്ഞു. ഇതേ സമയം അമേരിക്കയുടേയും ഇസ്രയേലിൻ്റേയും സൈനിക മേധാവികൾ ഗൗരവമായ ചർച്ചയിലാണ് എന്നറിയുന്നു. ഇറാൻ്റെ പരമോന്നത നേതാവിനെ വധിക്കുക എന്നതാണ് അവർ ഇപ്പോൾ ആലോചിക്കുന്നത്. ഗൾഫ് രാജ്യങ്ങൾ കൂടി ഇറാന് എതിരെ തിരിഞ്ഞ സാഹചര്യത്തിൽ ഒരു വലിയ ആക്രമണം നടത്താൻ അമേരിക്കയ്ക്ക് മുന്നിൽ ഇനി ഒരു പ്രതിഷേധവും ഉണ്ടാകില്ല. കടുത്ത നടപടികളിലേക്ക് അമേരിക്കൻ സേന നടന്നടുക്കും. ഇറാക്കിലും ഗൾഫ് മേഖലയുമുള്ള അമേരിക്കയുടെ താവളങ്ങൾ ഇതിന് ഉപയോഗിക്കാൻ അവർ തയ്യാറാകുന്നു എന്നതാണ് ഈ മണിക്കൂറിൽ കിട്ടുന്ന റിപ്പോർട്ട്.