“ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു”

ചിറയിൻകീഴ്: പെരുങ്കുഴി കുഴിയത്ത് ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. വയൽത്തിട്ട വീട്ടിൽ രതീഷ് 32 ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 9മണിയോടെയായിരുന്നു സംഭവം. ജേഷ്ഠൻ മഹേഷും അനുജൻ രതീഷും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യലഹരിയിൽ ആയിരുന്നു രണ്ടുപേരുമെന്ന് പോലീസ്. രതീഷിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.