രണ്ട് കന്യാസ്ത്രീകളുടെ അറസ്റ്റ് പ്രതിഷേധങ്ങൾ തുടരുന്നു. ബി.ജെ പി യുടെ നിലപാടല്ല , ആർ എസ്സ് എസ്സ് നെന്ന് കെ ഗോവിന്ദൻകുട്ടിയുടെ പ്രതികരണം

K Govindankutty

 

ശ്രീ രാജീവ് ചന്ദ്രശേഖർ അവിടെ നിയമവും നീതിയും നടപ്പാക്കാൻ ഒരു സർക്കാർ ഉണ്ട്. അവിടുത്തെ ‘മതം മാറ്റ നിരോധനനിയമപ്രകാരവും അതീവ ദുഷ്കരമായ നാരായൺപൂരിൽ നിന്നും രണ്ടു സ്ത്രീകളെ ഒരു പുരുഷനോടൊപ്പം ആഗ്രയിലേക്കു കൊണ്ടു പോകാൻശ്രമിച്ചതിന്റെ പിന്നിലെ പദ്ധതിയും നക്സൽ മേഖലയിലെ കന്യാസ്ത്രികൾക്കു കൂടെയുള്ള വ്യക്തിക്കും ഉള്ള ബന്ധവും എല്ലാം അന്വക്ഷണവിധേയമാക്കണ്ടതില്ലെ ? കേരളത്തിലെ ബിജെപി എന്തിനാണ് വേവലാതി പെടുന്നത്?…

 ബി.ജെ പി സംസ്ഥാന പ്രസിഡൻ്റിൻ്റെ പോസ്റ്റ് താഴെ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നല്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇതിൻ്റെ ഭാഗമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഇപ്പോൾ ഛത്തീസ്ഗഢിലാണ്.

 

ആദിവാസികൾ കൂടുതലുള്ള സംസ്ഥാനമായ ഛത്തീസ്ഗഡിൽ മതപരിവർത്തനത്തിനെതിരായ നിയമം നിലവിലുണ്ട്. എന്നാൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് മതപരിവർത്തനവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന് ബോധ്യമുണ്ട്. 

 

വിഷയം ആദ്യമായി പുറത്തുവന്നപ്പോൾ മുതൽ ബിജെപി സംസ്ഥാന നേതൃത്വം ഛത്തീസ്ഗഢ് സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. കന്യാസ്ത്രീകളെ വിട്ടയയ്ക്കുകയും നീതി ലഭ്യമാക്കുകയും ചെയ്യുന്നതുവരെ ബിജെപി അവർക്കൊപ്പം നിലകൊള്ളും.

 കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും പ്രതിഷേധത്തിലാണ്. കൃസ്തുമത വിശ്വാസികളും പ്രതിഷേധത്തിലാണ്. ചില കൃസ്ത്യൻ സംഘടനകൾ രാജ്ഭവനിലേക്ക് പ്രതിഷേധം നടത്തി കഴിഞ്ഞു. ഇനി ഈ വിഷയത്തിൽ കേരളത്തിൽ ചില നേതാക്കളുടെ പ്രതികരണങ്ങൾഹിന്ദു സംഘടനകളുടെ പ്രതിഷേധങ്ങളും ഉണ്ടാകാൻ സാധ്യത കാണുന്നു.

 ചത്തീസ്ഗഡിൽ ബജ്റംഗൾ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയിരുന്നു ‘

 വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങൾ കാണാൻ സാധ്യത കാണുന്നു. പ്രതിഷേധിക്കുന്നവർ പലരും ഉൾവലിയാനും സാധ്യത കാണുന്നു. വോട്ട് ആണല്ലോ ലക്ഷ്യം