മുംബൈ:വലിയ ആരാധാകശൃംഗലയുള്ള മൊണാലിസയെ വീണ്ടും ബോബി പരസ്യത്തിൽ ഉപയോഗപ്പെടുത്തി.വൈറൽ ഗേൾ മൊണാലിസയെ മലയാളികൾ മറന്നോ, മഹാകുംഭമേള ഫെയിം ആയ മൊണാലിസയുടെ ജീവിതം ഇന്ന് ഒരു രാജകുമാരിയെ പോലെയാണ്. അഭിനയത്തിൽ എത്തിയതിനുപുറമെ മോഡലിംഗിലൂടെയും മൊണാലിസ ഇന്ന് സ്റ്റാർ ആണ്. മാർക്കറ്റ് വാല്യൂ അത്രയും ഉയർന്നുനിൽക്കുന്ന മൊണാലിയെ തന്റെ ബിസിനസ് പ്രമോഷനിലേക്ക് വീണ്ടും ബോബി ചെമ്മണ്ണൂർ എത്തിച്ചതും ഒരുപക്ഷേ അതുകൊണ്ടാകാം. ഇത്തവണ മുംബൈയിലെ ഷോറൂം ഗ്രാൻഡ് ഓപ്പണിങ്ങിൽ ആണ് മൊണാലിസ ബോബിക്ക് ഒപ്പം എത്തിയത്. നല്ലൊരു തുക ഉറപ്പായും താരത്തിന് ലഭിച്ചിട്ടുണ്ടാകും എന്ന കാര്യത്തിൽ തർക്കമേ വേണ്ട.
