ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഘട്ടമാണിത്..നടി മീരാ വാസുദേവ്

നടി മീരാ വാസുദേവ് വിവാഹമോചനം നേടിയതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ക്യാമറമാനായ വിപിൻ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് താരം അവസാനിപ്പിച്ചത്. 2025 ഓഗസ്റ്റ് മുതൽ താൻ സിംഗിളാണെന്നും ഇത് തന്നെയാണ് ഔദ്യോഗിക പ്രഖ്യാപനമെന്നും മീര സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒരു വർഷത്തെ വിവാഹജീവിതത്തിനുശേഷമാണ് ഇരുവരുടെയും പിരിയൽ. മീരയുടെ മൂന്നാമത്തെ വിവാഹമോചനമാണിത്.

വിവാഹചിത്രങ്ങൾ ഉൾപ്പെടെ വിപിനുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും മീര അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് മീരയും വിപിനും വിവാഹിതരായത്.

മീര വാസുദേവിന്റെ വാക്കുകൾ;

 

‘ഞാൻ, നടി മീര വാസുദേവൻ, 2025 ഓഗസ്റ്റ് മുതൽ ഞാൻ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഞാൻ എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ്.’