എറണാകുളം:മലയാള ചാനല്‍ ചരിത്രത്തിലെ ആദ്യകാല അവതാരക മുഖമായ മാധ്യമ പ്രവര്‍ത്തകന്‍ സനല്‍ പോറ്റി വിടവാങ്ങി
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൃക്ക രോഗത്തെ തുടർന്ന് ചികിത്സയില്‍ ആയിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലർച്ചെ ആയായിരുന്നു. നിരവധി ചാനലുകളിൽ അവതാരകനായും, പ്രൊഡ്യൂസറായും പ്രവർത്തിച്ച് ശ്രദ്ധേയനായിരുന്നു സനൽ പോറ്റി. കളമശേരി എസ് സി എം എസ് കോളേജ് പബ്ലിക് റിലേഷൻസ് മാനേജരായി സേവനമനുഷ്ഠിച്ചു വരിക ആയിരുന്നു..
രണ്ട് വൃക്കകളുടെയും പ്രവർത്തനം നിലച്ചതിനെ തുടർന്ന് അദ്ദേഹം ദീർഘകാലമായി ഡയാലിസിസ് ചികിത്സയിലായിരുന്നു. 2018-ൽ പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ കൂടിയിരുന്നു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിയോഗം..
ഡിസംബര്‍ 25-ന് എംടിയുടെ ചരമദിനത്തില്‍ ‘മഞ്ഞി’ന്റെ ബാക്കി ഭാഗം വായിക്കാന്‍ ആരോഗ്യം വീണ്ടെടുത്ത് ഞാന്‍ വരും. ആ വാക്ക് പാലിക്കാന്‍ സനല്‍ പോറ്റിയ്ക്കായില്ല. ആത്മവിശ്വാസം കൈവിടാതെ ചികിത്സാ ബുദ്ധി മുട്ടുകൾക്കിടയിലും അദ്ദേഹം കലാ സാംസ്കാരിക പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നുഡിസംബര്‍ 25ന് ആരോഗ്യം വീണ്ടെടുത്ത് ഞാന്‍ വരും. ആ വാക്ക് പാലിക്കാന്‍ സനല്‍ പോറ്റിയ്ക്കായില്ല. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പേ മടങ്ങി.
