കവിൽ കുമാറിന് 100 പവൻ സ്വർണവും 70 ലക്ഷം രൂപ വില വരുന്ന വോൾവോ കാറും സ്ത്രീധനoനൽകിയെങ്കിലും നവവധു ജീവനൊടുക്കി.

തിരുപ്പൂർ: സ്ത്രീധനം പോരാ പീഡനം തുടർന്നു, സഹികെട്ട് അവൾ ജീവനൊടുക്കി. തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.സംഭവത്തിൽ പ്രതിഷേധവുമായി റിധന്യയുടെ ബന്ധുക്കൾ രംഗത്തെത്തി. വരൻ്റെ കുടുംബത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. മൃതദേഹം കാണാനായി ആശുപത്രിയിൽ എത്തിയ കവിൻ കുമാറിനെയും മാതാപിതാക്കളെയും ചില ബന്ധുക്കൾ ആക്രമിക്കാൻ ശ്രമിച്ചു. തങ്ങൾ കുടുംബക്കാരാണെന്ന് പറഞ്ഞ് കവിൻ കുമാറിൻ്റെ മാതാപിതാക്കൾ തങ്ങളെ വഞ്ചിച്ചതായും മകൾക്ക് നീതി വേണമെന്നും റിധന്യയുടെ പിതാവ് അണ്ണാദുരൈ പറഞ്ഞു.മോണ്ടിപ്പാളയം ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ വാഹനം റോഡിൽ നിർത്തി കീടനാശിനി കഴിച്ചാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസിനെ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നിർത്തിയിട്ട കാറിനുള്ളിൽ വായിലൂടെ നുര വരുന്ന നിലയിൽ യുവതിയെ കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തിയപ്പോഴേക്കും റിധന്യ മരിച്ചിരുന്നു. മൃതദേഹം അവിനാശിയിലെ സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ് മോർട്ടത്തിനായി അയച്ചുവെന്നും പോലീസ് വ്യക്തമാക്കി.വിവാഹം നടന്ന് പത്താം ദിവസം മുതൽ ഭർത്താവും ഭർതൃമാതാപിതാക്കളും ചേർന്ന് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു മാനസ്സികമായി പീഡിപ്പിച്ചിരുന്നതായി റിധന്യ പിതാവിന് വാട്സ്ആപ്പിലൂടെ വോയിസ് മെസേജ് അയച്ചിരുന്നു. മാനസ്സിക, ശാരീരിക പീഡനം ഇനി താങ്ങാനാകില്ലെന്നും താൻ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്നും റിധന്യ പിതാവിനോട് പറഞ്ഞിരുന്നതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ എല്ലാം ശാന്തമാകുമെന്ന് പറഞ്ഞു മാതാപിതാക്കൾ റിധന്യയെ ആശ്വസിപ്പിച്ചു. മരണത്തിന് മുൻപ് ഏഴോളം ഓഡിയോ സന്ദേശങ്ങൾ റിധന്യ പിതാവിന് അയച്ചിരുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.വസ്ത്രവ്യാപാരിയായ അണ്ണാദുരൈയുടെ മകൾ റിധന്യ (27) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഭർത്താവ് കവിൻ കുമാർ (28), ഭർതൃപിതാവ് ഈശ്വരമൂർത്തി (51), ഭർതൃമാതാവ്, ചിത്രദേവി (47)) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂർ ജില്ലാ കോൺഗ്രസ് നേതാവ് കൃഷ്ണൻ്റെ കൊച്ചുമകനാണ് കവിൻ കുമാർ.

Leave a Reply

Your email address will not be published. Required fields are marked *