കാസർഗോഡ്, ചെങ്കളയിൽ വെച്ച് MDMA കേസിലെ പ്രതിയെ പിടികൂടാനുള്ള ദൗത്യത്തിനിടെ കാർ അപകടത്തിൽപ്പെട്ട്, സിവിൽ പോലീസ് ഓഫീസർ സജീഷ് നമ്മെ വിട്ടുപിരിഞ്ഞ വാർത്ത ഏവരെയും കണ്ണീരിലാഴ്ത്തിയ ഒന്നായിരുന്നു.
ഒരു വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ കേരളാ പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിൽ നിന്ന് 28 ലക്ഷം രൂപ വായ്പയെടുത്ത്, വീടിൻ്റെ നിർമ്മാണം പൂർത്തിയാവാറായപ്പോഴാണ് ഏവരുടെയും ഹൃദയം തകർത്തുകൊണ്ട് അദ്ദേഹത്തിൻ്റെ വിയോഗം സംഭവിച്ചത്.
എന്നാൽ, സജീഷിനെ നഷ്ടപ്പെട്ട ആ കുടുംബത്തിന് അന്നുമുതൽ താങ്ങും തണലുമായി സഹപ്രവർത്തകരും, പോലീസ് സംഘടനകളും, പോലീസ് ഹൗസിംഗ് സഹകരണ സംഘവും, ഒപ്പം സർക്കാരും ഒപ്പമുണ്ടായിരുന്നു.
കുടുംബത്തിൻ്റെ സാമ്പത്തിക ഭാരം പൂർണ്ണമായി ഏറ്റെടുത്ത്, വായ്പാ തുക കേരള പോലീസ് സഹകരണ സംഘം മുഖേന അടച്ചുതീർത്ത നടപടി ഏറെ ആശ്വാസം നൽകുന്നതാണ്. പോലീസ് മേധാവി ഈ വായ്പാ രേഖകൾ കുടുംബത്തിന് കൈമാറിയ വാർത്ത, കേരളാ പോലീസിൻ്റെ മാനുഷിക മുഖം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.
ഒരു വീടെന്ന സ്വപ്നം പൂർത്തിയാക്കാനിരിക്കെMDMA കേസിലെ പ്രതിയെ പിടികൂടാനുള്ള ദൗത്യത്തിനിടെ കാർ അപകടത്തിൽപ്പെട്ട്, സിവിൽ പോലീസ് ഓഫീസർ സജീഷ് നമ്മെ വിട്ടുപിരിഞ്ഞത്.
