ജന്മനാട് വിട നൽകി കണ്ണീരും പ്രതിഷേധവും ഒരു നാട് ഒരുമിച്ച ദിനം കൂടി

തലയോലപ്പറമ്പ്:  കണ്ണീരും പ്രതിഷേധവും തിങ്ങിയ അന്തരീക്ഷത്തില്‍ ആരോഗ്യകേരളത്തിന്‍റെ ബലിയാട് ബിന്ദുവിന് വിടനല്‍കി ജന്മനാട്. രാവിലെ തലയോലപ്പറമ്പില്‍ ബിന്ദുവിന്‍റെ സഹോദരിയുടെ വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയോടെ സംസ്കരിച്ചു. ഉറ്റവരും നാട്ടുകാരും രാഷ്ട്രീയനേതാക്കളും സംസ്കാരത്തിന് സാക്ഷ്യംവഹിച്ചു.ബിന്ദു മരിച്ച സംഭവം അധികൃധരുടെ അനാസ്ഥയെന്നാവർത്തിച്ച് കുടുംബം. ഉപയോഗശൂന്യമായ കെട്ടിടത്തിലാണ് ബിന്ദു കയറിതെന്ന സർക്കാർ വാദം ഭർത്താവ് വിശ്രുതൻ തള്ളി. ബിന്ദുവിന്റെ മകൾക്ക് സർക്കാർ ജോലി നൽകണമെന്നാണ് നാട്ടുകാരുടെയും കുടുംബത്തെയും ആവശ്യം.

അപകടം ഉണ്ടായത് ഉപയോഗ ശൂന്യമായ കെട്ടിടത്തിലെന്നായിരുന്നു എന്നാണ് മന്ത്രിമാരും മെഡിക്കൽ കോളേജ് അധികൃതരും പറഞ്ഞത്. ഇത് പൂർണമായി തള്ളുകയാണ് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. രക്ഷാപ്രവർത്തനത്തിലെ വീഴ്ച മറച്ചുവെക്കാനാണ് ശ്രമിച്ചതെന്നും കുടുംബം ആരോപിച്ചു.

കുടുംബത്തിൻ്റെ പ്രധാന അത്താണിയായിരിയുന്ന ബിന്ദുവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിന് സൃഷ്ടിച്ചത് വൻ പ്രതിസന്ധി. മകൾക്ക് സർക്കാർ ജോലി നൽകണമെന്നാണ് നാട്ടുകാരും കുടുംബവും ആവശ്യപ്പെടുന്നത്.

സർക്കാർ ധനസഹായവും ജോലിയും നൽകിയില്ലെങ്കിൽ കുടുംബത്തെ യുഡിഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ 5 ലക്ഷം രൂപ ധനസഹായവും നൽകി.

ആരോഗ്യകേരളത്തിന്‍റെ ബലിയാട് ബിന്ദുവിന് വിടനല്‍കി ജന്മനാട്

തലയോലപ്പറമ്പ്: കണ്ണീരും പ്രതിഷേധവും തിങ്ങിയ അന്തരീക്ഷത്തില്‍ ആരോഗ്യകേരളത്തിന്‍റെ ബലിയാട് ബിന്ദുവിന് വിടനല്‍കി ജന്മനാട്. രാവിലെ തലയോലപ്പറമ്പില്‍ ബിന്ദുവിന്‍റെ സഹോദരിയുടെ വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയോടെ സംസ്കരിച്ചു. ഉറ്റവരും നാട്ടുകാരും രാഷ്ട്രീയനേതാക്കളും സംസ്കാരത്തിന് സാക്ഷ്യംവഹിച്ചു

ബിന്ദു മരിച്ച സംഭവം അധികൃധരുടെ അനാസ്ഥയെന്നാവർത്തിച്ച് കുടുംബം. ഉപയോഗശൂന്യമായ കെട്ടിടത്തിലാണ് ബിന്ദു കയറിതെന്ന സർക്കാർ വാദം ഭർത്താവ് വിശ്രുതൻ തള്ളി. ബിന്ദുവിന്റെ മകൾക്ക് സർക്കാർ ജോലി നൽകണമെന്നാണ് നാട്ടുകാരുടെയും കുടുംബത്തെയും ആവശ്യം.

അപകടം ഉണ്ടായത് ഉപയോഗ ശൂന്യമായ കെട്ടിടത്തിലെന്നായിരുന്നു എന്നാണ് മന്ത്രിമാരും മെഡിക്കൽ കോളേജ് അധികൃതരും പറഞ്ഞത്. ഇത് പൂർണമായി തള്ളുകയാണ് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. രക്ഷാപ്രവർത്തനത്തിലെ വീഴ്ച മറച്ചുവെക്കാനാണ് ശ്രമിച്ചതെന്നും കുടുംബം ആരോപിച്ചു.

കുടുംബത്തിൻ്റെ പ്രധാന അത്താണിയായിരിയുന്ന ബിന്ദുവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിന് സൃഷ്ടിച്ചത് വൻ പ്രതിസന്ധി. മകൾക്ക് സർക്കാർ ജോലി നൽകണമെന്നാണ് നാട്ടുകാരും കുടുംബവും ആവശ്യപ്പെടുന്നത്.

സർക്കാർ ധനസഹായവും ജോലിയും നൽകിയില്ലെങ്കിൽ കുടുംബത്തെ യുഡിഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ 5 ലക്ഷം രൂപ ധനസഹായവും നൽകി.

Leave a Reply

Your email address will not be published. Required fields are marked *