ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി പരമ്പരയിലൂടെ പ്രശസ്തനായ തിരുമല സ്വദേശി മുൻഷി ഹരി എന്നറിയപ്പെട്ട എൻ എസ് ഹരീന്ദ്രകുമാർ അന്തരിച്ചു.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി പരമ്പരയിലൂടെ പ്രശസ്തനായ തിരുമല സ്വദേശി മുൻഷി ഹരി എന്നറിയപ്പെട്ട എൻ എസ് ഹരീന്ദ്രകുമാർ അന്തരിച്ചു.52 വയസായിരുന്നു.ഒരു യാത്ര കഴിഞ്ഞ് ഇലിപ്പോടുള്ള വീട്ടിലേക്ക് നടന്നു പോകവേ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നുതുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇപ്പോൾ പോസ്റ്റ്‌ മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽകോളേജിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്‌.രാഷ്ട്രപതിയുടെ അവാർഡ് ഉൾപ്പെടെ കരസ്ഥമാക്കിയ ഹരി തിരുവനന്തപുരത്തെ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.