അഞ്ചാലുംമൂടിന് സമീപം താമസിച്ചിരുന്ന കുടുംബത്തിലെ പ്രശ്നങ്ങൾക്ക് തുടക്കം ഭർത്താവിന് മറ്റൊരു ബന്ധം ഉണ്ടെന്ന സ്വന്തം ഭാര്യ അറിഞ്ഞതുമുതൽ.കാസര്‍കോട് സ്വദേശിയായ രേവതിയെയാണ് കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയായ ജിനുകൊലപ്പെടുത്തിയത്. ജിനു മറ്റൊരു സ്ത്രീയുമായി പ്രണയബന്ധത്തിലായത് ഭാര്യ അറിയുകയും പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് രേവതി മക്കളെയും കൂട്ടി ജിനുവിന്റെ അടുത്ത് നിന്ന് മാറി താമസിക്കുകയായിരുന്നു.ഈ സമയം മുതൽ കാമുകിയുമായി നല്ല ബന്ധത്തിലേർപ്പെട്ട ജിനു ജീവിതം തുടരുകയായിരുന്നു. ആരുമറിയാതെ ജീവിച്ചു പോയ സാഹചര്യത്തിൽ കാമുകിക്ക് പെട്ടെന്ന് വിദേശ യാത്രയ്ക്ക് പോകേണ്ട സാഹചര്യം ഉണ്ടായി.ആദ്യം ഭാര്യ പോയതിന്റെയും, പിന്നീട് കാമുകി വിട്ട് പോകാനൊരുങ്ങുന്നതിന്റെയും ദേഷ്യം ജിനുവിനുണ്ടായിരുന്നു. ഇതിനിടെ, രേവതിക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്ന് ആരൊക്കെയോ പറഞ്ഞുകൊടുത്തതോടെ സംശയരോഗമായി. 2 സ്ത്രീകളും തന്നെ പറ്റിക്കുകയാണെന്നും, ഭാര്യയെയും കാമുകിയെയും തട്ടുമെന്നും ഇയാള്‍ ഇടക്കിടെ പറയാറുണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ഇത് ആരും കാര്യമായി എടുത്തിരുന്നില്ല.എന്നാൽ ഈ വിഷമ ഘട്ടത്തിൽ ഇയാൾജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. കുറച്ച് ദിവസം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നുജിനു.
ആശുപത്രിയില്‍ കിടക്കവേ ഭാര്യയെ കാണണമെന്ന് വാശി പിടിച്ചതോടെ രേവതി കുട്ടികളുമായി ആശുപത്രിയിലെത്തി ജിനുവിനെ കണ്ടിരുന്നു. ആശുപത്രിയില്‍ കിടന്ന ജിനുവിന്റെ നെഞ്ചില്‍ കാമുകിയുടെ പേര് പച്ച കുത്തിയിരുന്നു. ഇത് കാണാനിടയായതോടെ രേവതി ദേഷ്യപ്പെട്ട് അവിടെ നിന്ന് മക്കളെയും കൊണ്ട് ഇറങ്ങിപ്പോയി. ഒന്നര മാസം മുമ്പാണ് ജിനു കുമരഞ്ചിറയിലെ ഒരു മെമന്റോ നിര്‍മാണ കമ്പനിയില്‍ ജോലിക്ക് കയറിയത്.കൃത്യമായി ജോലിക്ക് പോകുമായിരുന്നെങ്കിലും ബന്ധങ്ങളിലെ വിള്ളൽ അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. കാമുകിയെ കിട്ടിയില്ല. ഭാര്യയെ തന്നെ കൊല്ലാനുറപ്പിച്ച് കൃത്യം നടത്തിയത്.