ഉത്തരകാശിയിലെ ഹർസിലിലെ ഇന്ത്യൻ ആർമി ക്യാമ്പിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയുള്ളധാരാളി ഗ്രാമം ഒലിച്ചു പോയി. നിരവധി കെട്ടിടങ്ങളും ജനങ്ങളും ഒലിച്ചു പോയതായി വ്യക്തമായത്. സൈന്യം രംഗത്ത് എത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഗംഗോത്രി ധാമിലേക്കുള്ള എല്ലാ റോഡ് ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു. ഈ ദുരന്തത്തിൽ വെള്ളവും അവശിഷ്ടങ്ങളും ഒഴുകിയെത്തി, പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായി. ഒരു ആശുപത്രി താൽക്കാലികമായി സജ്ജമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായ് മുഖ്യമന്ത്രി അറിയിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ചെങ്കിലും ഇങ്ങനെ ഒരു ദുരന്തം പ്രതീക്ഷിച്ചില്ലെന്ന് അധികാരികൾ പറഞ്ഞത്. കാലവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമാണ്. ഉത്തരഖണ്ഡിലെ ദുരന്തങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിനടുക്കവും ദുഃഖവും അറിയിച്ചു. ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഉത്തരകാശിയിലെ മിന്നൽ പ്രളയം ഘീർ ഗംഗാ നദിയിൽ വീടുകളും ജനങ്ങളും ഒലിച്ചു പോയി 60 പേർ മരിച്ചു.
