തളിപ്പറമ്പ:തെരുവ് നായക്കൾ സംഘം ചേർന്ന് പശു കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തി.
പരിയാരം നെല്ലിപറമ്പിലാണ് സംഭവം.
വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്കാണ് പതിനഞ്ചോളം തെരുവുനായ്ക്കൾ സംഘം മായെത്തി പശുക്കിടാവിനെ കടിച്ച് കൊലപ്പെടുത്തിയത്.
നെല്ലിപറമ്പിലെ സ്ട്രീറ്റ് നമ്പർ 12 ലെ ലത്തീഫിൻ്റെ താണ് കൊല്ലപ്പെട്ട പശുക്കിടാവ്.
വീടിന് സമീപം മേയാൻ വിട്ടതായിരുന്നു പശുക്കിടാവിനെ .
പതിനഞ്ചായിരം രൂപയോളം നഷ്ടം ഉണ്ടായി ലത്തീഫിന്.
നെല്ലിപറമ്പിൽ തെരുവ് നായ ശല്യം വർദ്ധിച്ച് വരുന്നതിൽ നാട്ടുകാർ ഭീതിയിലാണ്.
ഈ പ്രദേശത്തെ സ്കുൾ കുട്ടികൾ വിദ്യാലയങ്ങളിൽ പോയി വരുന്നത് തെരുവ് നായക്കളെ ഭയന്നാണ്. ഓമന മൃഗങ്ങളെ വളർത്തി വരുന്നവരും തെരുവ് നായ്ക്കളുടെ ഭിക്ഷണിയിലാണ്.
രാജൻതളിപ്പറമ്പ