വിഷയം:-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ – 2025-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് – വോട്ടർ പട്ടിക പുതുക്കൽ – 2025 ആഗസ്റ്റ് 09, 10 തീയതികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രവൃത്തിക്കുന്നത് – സംബന്ധിച്ച്.
സൂചന:-
കമ്മീഷന്റെ 19.07.2025-ലെ ബി2/101/2025-സം.തി.ക നം ഉത്തരവ്.
2025-ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വോട്ടർപട്ടിക പുതുക്കൽ നടപടികൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സൂചന ഉത്തരവിലെ നിർദ്ദേശങ്ങൾക്ക് വിധേയമായി നടന്നുവരികയാണ്. അതിൻപ്രകാരം, ഒട്ടനവധി വോട്ടർമാർ ഫോം 4, ഫോം 5, ഫോം 6, ഫോം 7 അപേക്ഷകൾ/ ആക്ഷേപങ്ങൾ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് ചട്ടപ്രകാരം സമർപ്പിച്ചുവരുന്നുണ്ട്. ദിനംപ്രതി ഇത്തരത്തിൽ അപേക്ഷകൾ/ ആക്ഷേപങ്ങൾ കൂടുതലായി ലഭിക്കുന്ന സാഹചര്യത്തിൽ, വോട്ടർമാർക്ക് അതിനുള്ള സമയം അനുവദിക്കുന്നതിന്റെ ആവശ്യകത കണക്കിലെടുത്തും, ലഭിക്കുന്ന അപേക്ഷകളിൽ/ ആക്ഷേപങ്ങളിൽ സമയബന്ധിതമായി ചട്ടപ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന്റെ ആവശ്യത്തിലേയ്ക്കുമായി 2025 ആഗസ്റ്റ് 09, 10 തീയതികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുറന്ന് പ്രവൃത്തിക്കുന്നതിന് നിർദേശം നൽകുന്നു….
ഈ ദിവസങ്ങളിൽ ഓഫീസിൽ ഹാജരാകുന്ന അപേക്ഷകർക്കു ഹിയറിങും, ഫോം 5 ആക്ഷേപം നേരിട്ടു സ്വീകരിക്കുന്നതുൾപ്പെടെയുള്ള വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ചട്ടപ്രകാരം നടപ്പാക്കുന്നതിനും, അതോടൊപ്പം കമ്മിഷൻറെ 26/07/2025 തിയതിയിലെ B2/101/SEC/2025-part(1) നമ്പർ നിർദേശപ്രകാരം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ Suo Moto Transposition ചെയ്യേണ്ട കേസുകൾ എല്ലാം കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിച്ചു തുടർനടപടി സ്വീകരിക്കുന്നതിനും എല്ലാ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കും നിർദ്ദേശം നൽകുന്നു.
വിശ്വസ്തതയോടെ,
Signed by Prakash B S