തിരുവനന്തപുരം:നാട്ടുകാർ ഈ വിവരം അറിയുന്നതിന് മുൻപ് മലപ്പുറത്ത് പ്രകടനം നടന്നു, അപകടത്തിൽ സംശയമുണ്ട്’; അപകടത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയമുള്ളതായി വനംമന്ത്രിവ്യക്തമാക്കി. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് സർക്കാരിനെ കരി തേച്ച് കാണിക്കാൻ ഇത്തരം പ്രവർത്തികൾ മനുഷ്യത്വമുള്ളവർ ചെയ്യില്ല. മന്ത്രിയുടെ വാക്കുകൾ തെറ്റായാലും ശരിയായാലും കൃത്യമായ അന്വേഷണം ആവശ്യമാണ്. അതേസമയംപന്നിക്കെണിയിൽ നിന്നും വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽനടപടി സ്വീകരിക്കുമെന്ന് കെഎസ്‌ഇബി. വഴിക്കടവി ലേത് വൈദ്യുതിമോഷണമാണെന്നും ഗുരുതര മായ ക്രിമിനൽ കുറ്റമാണിതെന്നുംകെഎസ്ഇ ബി വ്യക്തമാക്കി. പോസ്റ്റിൽ നിന്ന് അനധികൃത മായി ഇൻസുലേറ്റഡ് വയർഉപയോഗിച്ചാണ് വൈദ്യുതി വലിച്ചതെന്നും കെഎസ്ഇബി വിശ ദീകരിച്ചു.ഞായറാഴ്‌ച വൈകുന്നേരമുണ്ടായ സംഭവത്തിൽ വഴിക്കടവ് സ്വദേശി സുരേഷ് -ശോഭ ദമ്പതികളുടെ മകൻ അനന്തുവാണ് (ജി ത്തു) മരിച്ചത്. ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെയാണ് അനന്തു ഉൾപ്പടെയുള്ളവർ അപകടത്തിൽപ്പെട്ടത്. ചികിത്സയിൽ കഴിയുന്ന മറ്റ് ര ണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കാട്ടുപന്നിയെ കുടുക്കാന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. പ്രധാന പ്രതിയും കൂട്ടാളിയും ആണ് പിടിയിലായിരിക്കുന്നത്.
വിനീഷ് എന്നയാളാണ് കേസിലെ മുഖ്യപ്രതി. രണ്ടാം പ്രതിയായ കുഞ്ഞുമുഹമ്മദിനെയുമാണ് കസ്റ്റഡിയിലെടുത്തത്. വിനീഷിൻ്റെ അറസ്റ്റ് ഉടനുണ്ടാകും എന്നാണ് വിവരം. ഇതിൽ വിനീഷ് കുറ്റം സമ്മതിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കുഞ്ഞുമുഹമ്മദിന് പങ്കില്ലെന്നും വിവരമുണ്ട്.നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഈ വിഷയം പ്രധാന വിഷയമാക്കി മാറ്റുന്നതിന് എല്ലാ പാർട്ടികളും ശ്രമിക്കുമെന്നുറപ്പാണ്.