അർച്ചനയുടെകുട്ടികളെ സർക്കാർ സംരക്ഷിക്കും, ശിശുക്ഷേമ സമിതിയെ ചുമതലപ്പെടുത്തി.

മന്ത്രി കെ.എൻ. ബാലഗോപാലിന്റെയും ജില്ലാ കളക്ടർ എൻ. ദേവീദാസിന്റെയും നിർദ്ദേശo.

അർച്ചനയുടെകുട്ടികളെ സർക്കാർ സംരക്ഷിക്കും, ശിശുക്ഷേമ സമിതിയെ ചുമതലപ്പെടുത്തി……… കൊട്ടാരക്കര തോട്ടക്കര സ്വപ്ന വിലാസത്തിൽ അർച്ചനയുടെ ആത്മഹത്യയെ തുടർന്ന് മക്കളായ മൂന്ന് കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും സംസ്ഥാന സർക്കാർ ഏറ്റെടുക്കും ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിന്റെയും ജില്ലാ കളക്ടർ എൻ. ദേവീദാസിന്റെയും നിർദ്ദേശത്തെ തുടർന്ന് കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഷൈൻ ദേവ് ,ട്രഷർ എൻ അജിത് പ്രസാദ്,എക്സി: അംഗങ്ങളായ കറവൂർ എൽ വർഗ്ഗീസ്, പി. അനീഷ്, ആർ. മനോജ് എന്നിവർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏ അഭിലാഷ്ന്ഒപ്പം വീട്ടിലെത്തി കുട്ടികളേയും ബന്ധുക്കളും മായി സംസാരിച്ച് സർക്കാർ തീരുമാനം അറിയിച്ചു.