ഞാൻ ഒരു പരാജയം. മുന്നോട്ടുള്ള ജീവിതം അസഹനീയം. സ്നേഹയുടെ കത്ത് മരണത്തിന് മുന്നേ എഴുതി വച്ചത്

ന്യൂഡൽഹി:ഡൽഹിയിലെ സിഗ്നേച്ചർ പാലത്തിൽനിന്ന് ചാടി ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്നായിരുന്നു സ്നേഹ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. ‘ഞാനൊരു പരാജയമാണെന്നും ഭാരമാണെന്നും തോന്നുന്നു. ഇങ്ങനെ ജീവിക്കുന്നത് അസഹനീയമാണ്’–സ്നേഹയുടെ കത്തിൽ പറയുന്നു. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നും സ്വന്തം തീരുമാനമാണ് ഇതെന്നും കത്തിലുണ്ട്റിട്ട. ഓണററി ലഫ്റ്റനന്റ് സുബേദാർ പ്രിതിഷ് ദേബ്നാഥാണ് സ്നേഹയുടെ പിതാവ്. ഉന്നതപഠനത്തിനായാണ് സ്നേഹ ഡൽഹിയിലെത്തിയത്. ജൂലൈ ഏഴിന് സുഹൃത്തിനെ സരായി റോഹില്ല റെയിൽവേ സ്റ്റേഷനിൽ ഇറക്കാൻ പോകുന്നുവെന്നു രാവിലെ 5.56ന് മാതാവിനോട് പറഞ്ഞിരുന്നു. എന്നാൽ അതിനുശേഷം സ്നേഹയെക്കുറിച്ച് വിവരമൊന്നുമില്ല. എട്ടേമുക്കാലോടെ മാതാവ് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോൾ സ്നേഹ സുഹൃത്തിനെ കണ്ടിട്ടില്ലെന്നറിഞ്ഞു. സ്നേഹ വിളിച്ചതു പ്രകാരമെത്തിയ കാർ ഡ്രൈവറാണ് പെൺകുട്ടി പോയത് റെയിൽവേ സ്റ്റേഷനിലേക്കല്ലെന്നും സിഗ്നേച്ചർ പാലത്തിനു സമീപത്തേക്കാണെന്നും കുടുംബത്തെ അറിയിക്കുന്നത്.

തുടർന്ന് ജൂലൈ ഒമ്പതിന് ക്രൈംബ്രാഞ്ചിന്റെ നിർദേശപ്രകാരം ദേശീയ ദുരന്തപ്രതികരണ സേന ഏഴു കിലോമീറ്റർ ചുറ്റളവിൽ തിരച്ചിൽ നടത്തിയെങ്കിലും സ്നേഹയെ കണ്ടെത്താനായിരുന്നില്ല. പെൺകുട്ടി ബാങ്ക് അക്കൗണ്ടിൽനിന്ന് പണമൊന്നും പിൻവലിച്ചിട്ടില്ലെന്നും ഫോൺ ഒഴികെയുള്ള ഒരു വസ്തുക്കളും എടുത്തിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അതിനിടെ, അന്വേഷണം കാര്യക്ഷമമല്ല എന്നാരോപിച്ച് യുവതിയുടെ കുടുംബം രം​ഗത്തെത്തിയിരുന്നു. തങ്ങളുടെ പരാതിയെ പൊലീസ് ആദ്യം ​ഗൗരവത്തിലെടുത്തില്ലെന്നും അന്വേഷണം ആരംഭിച്ചത് പരാതി നൽകി 48 മണിക്കൂറിന് ശേഷമാണെന്നും കുടുംബം ആരോപിക്കുന്നു. ഡൽഹി പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചതിന് പിന്നാലെ സ്നേഹയുടെ മാതാപിതാക്കൾ ത്രിപുര മുഖ്യമന്ത്രി മണിക് സാഹയുടെ സഹായം തേടിയിരുന്നു. ഇതിനു പിന്നാലെ അന്വേഷണത്തിൽ പങ്കാളിയാകാൻ ത്രിപുര പൊലീസിന് മണിക് സാഹ നിർദ്ദേശം നൽകുകയായിരുന്നു.ഈ മാസം ഏഴിന് കാണാതായ ഡൽഹി സർവകലാശാല വിദ്യാർത്ഥിനിയായ പത്തൊൻപതുകാരിയുടെ മൃതദേഹം കണ്ടെത്തി. യമുനാ നദിയിൽ നിന്നാണ് ത്രിപുര സ്വദേശിനിയായ സ്നേഹ ദേബ്നാഥിന്റെ മൃതദേഹം കണ്ടെടുത്തത്. ഡൽഹിയിലെ ആത്മറാം സനാതൻ ധർമ കോളജിലെ വിദ്യാർത്ഥിനിയാണ് സ്നേഹ. സ്നേഹയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് നേരത്തേ കുടുംബം വ്യക്തമാക്കിയിരുന്നു. ഗീതാ കോളനി ഫ്ലൈ ഓവറിനു താഴെനിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.