“കുര്യാട്ടുമല ഹൈടെക് ഫാമിലെ താൽക്കാലിക ജീവനക്കാരൻ വൈദ്യുത ആഘാതമേറ്റ്മരിച്ചു”

പുനലൂർ: കുര്യാട്ടുമല ഹൈടെക് ഫാമിലെ താൽക്കാലിക ജീവനക്കാരൻ വൈദ്യുത ആഘാതമേറ്റ്മരിച്ചു.ഫാമിൽ കൂടി കടന്നുപോകുന്ന ഇലവൺ കെ വി വൈദ്യുത ലൈനിന് ചുവട്ടിലെ കാട് വെട്ടുന്നതിനിടയാണ് വൈദ്യുതാഘാതം ഏറ്റത്,വെട്ടിത്തിട്ട ചീവോട് നിഷ നിവാസിൽ ഗോപാലൻ മകൻ 39 വയസ്സുള്ള അനീഷ് ആണ് മരണപ്പെട്ടത്.ഇലവൺ കെവി വൈദ്യുത ലൈനിന് ചുവട്ടിൽ ഉള്ള ഓമ മരം മുറിക്കുന്നതിനിടയാണ് വൈദ്യുത ആഘാതം ഏൽക്കുന്നത്.ഉടൻതന്നെ പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പുനലൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും