ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിൽ ഹെലികോപ്റ്റർ അപകടം. സംഭവത്തിൽ അഞ്ച് പേർ മരണപ്പെട്ടു.

ന്യൂദില്ലി:ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡലിലെ ഗൗരി കുണ്ഡിലാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ 5.30 ടെയാണ് വനമേഖലയിൽ ഹെലിക്കോപ്പ്റ്റർ തകർന്നു വീണത്.ഡെറാഡൂണിൽ നിന്ന് കേദർനാദിലേക്ക് പോയ ഹെലികോപ്റ്ററായിരുന്നു.പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ആര്യൻ ഏവിയേഷൻ്റെ ഹെലികോപ്റ്ററാണ് ഗൗരികുണ്ഡിലെ വനമേഖലയിൽ തകർന്നു വീണത്.രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ്-എസ്‌ഡിആർഎഫ് സംഘങ്ങൾ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് യാത്രക്കാരെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു‌തു.

Leave a Reply

Your email address will not be published. Required fields are marked *