കൊല്ലം:മലയാളനാടക ഗാനരചയിതാവും കവിയും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹൻ. കൊല്ലം ജില്ലയിലെ ചാത്തന്നൂർ ജനിച്ചു. പിതാവ് വിശ്വനാഥൻ. മാതാവ് ഭാർഗ്ഗവി.
ചാത്തന്നൂർ ഗവ: ഹൈസ്കൂൾ, പുനലൂർ എസ്.എൻ. കോളേജ്, കൊല്ലം ശ്രീനാരായണ കോളേജ്, കൊല്ലം കർമലറാണി ട്രെയിനിംഗ് കോളേജ് എന്നിവയിൽ വിദ്യാഭ്യാസം. മലയാളത്തിൽ ബിരുദാനന്തരബിരുദം, ബി.എഡ്., ജേർണലിസത്തിൽ ഡിപ്ലോമ എന്നിവ നേടിയിട്ടുണ്ട്. 1979 മുതൽ അഞ്ചുവർഷം മലയാളനാട് വാരികയിൽ സബ് എഡിറ്റർ ആയിരുന്നു. 1984-ൽ കേരള കൌമുദിയിൽ പത്രപ്രവർത്തകനായി ചേർന്നു. 26 വർഷത്തെ സേവനത്തിനുശേഷം ‘കേരള കൗമുദി’ ദിനപത്രത്തിൽ നിന്നും സീനിയർ സബ് എഡിറ്റർ ആയി വിരമിച്ചു. അന്ത്യകാലത്ത് കൊല്ലത്ത് കടപ്പാക്കടയിൽ പത്രപ്രവർത്തകനഗറിലെ ‘യദുകുല’ത്തിൽ താമസിക്കുകയായിരുന്നു.
2000, 2001 വർഷങ്ങളിൽ മികച്ച നാടകഗാന രചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. കേരള സർവ്വകലാശാലാ യുവജനോത്സവങ്ങളിൽ മികച്ച ഗായകനുള്ള അവാർഡുകൾ നേടിയിട്ടുണ്ട്.
ഭാര്യ: ജയകുമാരി. മക്കൾ: പാർവ്വതി, മൈഥിലി, ഡോ: അനന്തുമോഹൻ.
2016 ജൂൺ 15 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.