നേപ്പാളിലെ ജെൻ-ഇസഡ് പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവർ രക്ത സാക്ഷികൾ. നേപ്പാൾ ഇടക്കാല പ്രധാനമന്ത്രി

കാഠ്മണ്ഡു: നേപ്പാളിലെ ജെൻ-ഇസഡ് പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവർ രക്ത സാക്ഷികൾ. അധികാര മോഹത്താൽ അല്ല താൻ വന്നതെന്ന് നേപ്പാളിന്റെ പുതിയ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കി. 6 മാസത്തിൽ കൂടുതൽ താൻ തുടരില്ല.തനിക്കും സംഘത്തിനും അധികാരത്തിൽ താൽപ്പര്യമില്ലെന്നും ആറ് മാസത്തിനുള്ളിൽ രാജ്യത്തിന്റെ ഉത്തരവാദിത്തംപുതിയ പാർലമെന്റിന് കൈമാറുമെന്നും നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയും സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസുമായ സുശീല കർക്കി പറഞ്ഞു. കാവൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.“അധികാരം ആസ്വദിക്കാൻ വേണ്ടിയല്ല ഞാനും എന്റെ ടീമും ഇവിടെയുള്ളത്. ആറ് മാസത്തിൽ കൂടുതൽ ഞങ്ങൾ ഇവിടെ ഉണ്ടാകില്ല. നിങ്ങളുടെ പിന്തുണയില്ലാതെ ഞങ്ങൾക്ക് വിജയിക്കാനാവില്ല.”…അതേസമയം, നേപ്പാളിലെ ‘ജെൻ-ഇസഡ്’ പ്രതിഷേധങ്ങളെ സുശീല കർക്കി പ്രശംസിച്ചു.  ഇരകളുടെ കുടുംബങ്ങൾക്ക് ഓരോരുത്തർക്കും 1 ദശലക്ഷം നേപ്പാളി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.