‘ഞാൻ പാസ്പോർട്ട് എടുത്തിട്ടുണ്ട് അമ്മേ, പുറത്തേക്കു പോകാനുള്ള ശ്രമത്തിലാണ്.അല്ലെങ്കിൽ അവൻ എന്നെ കൊല്ലും’

കൊട്ടാരക്കരയിലെ കിണറ്റിലെ ആത്മഹത്യ ശ്രമത്തിൽ അകപ്പെട്ട അർച്ചനയുടെ അമ്മ മനസ്സ് തുറക്കുന്നു.‘ഞാൻ പാസ്പോർട്ട് എടുത്തിട്ടുണ്ട് അമ്മേ, പുറത്തേക്കു പോകാനുള്ള ശ്രമത്തിലാണ്. അങ്ങനെയങ്ങ് ഒഴിവാക്കാം. അല്ലെങ്കിൽ അവൻ എന്നെ കൊല്ലും’ എന്നായിരുന്നു അർച്ചനയുടെ മറുപടി. അതൊടുവിൽ ഇങ്ങനെയൊരു ദുരന്തത്തിൽ കലാശിക്കുമെന്ന് അറിഞ്ഞില്ലെന്നും പറക്കമുറ്റാത്ത ഈ കുഞ്ഞുങ്ങളെയും കൊണ്ടു ഞാൻ ഇനി എന്തു ചെയ്യുമെന്നും മിനി പറഞ്ഞു. ശിവകൃഷ്ണയുമായുള്ള ബന്ധം വേണ്ടെന്നു പലവട്ടം അർച്ചനയോടു പറഞ്ഞിരുന്നുവെന്ന് കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂരിൽ പുരുഷ സുഹൃത്തിന്റെ മർദ്ദനത്തെ തുടർന്ന് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത അർച്ചനയുടെ അമ്മ മിനി പറഞ്ഞു.ലൈഫ് പദ്ധതിയിൽ കിട്ടിയ വീടാണ്. അവളുടെ അധ്വാനവും ചേർത്താണ് ഇത്രയുമാക്കിയത്. എന്നിട്ടും പണി തീർന്നിട്ടില്ലെന്നും മിനി കൂട്ടിച്ചേർത്തു. വെളിയം സ്വദേശികളായ അർച്ചനയും അമ്മയും 5 വർഷത്തിലേറെയായി ആനക്കോട്ടൂരിൽ താമസമാക്കിയിട്ട്. പഞ്ചായത്തിൽ നിന്ന് ലൈഫ് ഭവനപദ്ധതിയിൽ ലഭിച്ച വീട്ടിലാണ് ഇവർ താമസിക്കുന്നത്. ഇവിടെ നിന്ന് 2 കിലോമീറ്ററിനുള്ളിലാണ് അർച്ചനയുടെ അമ്മ മിനി (ശ്രീകല) വാടകയ്ക്കു താമസിക്കുന്നത്. അർച്ചന ജോലിക്കു പോകുമ്പോൾ മിനിക്ക് ഒപ്പമാണ് കുട്ടികൾ. അർച്ചന വീട്ടിലെത്തുമ്പോൾ കുട്ടികളും വീട്ടിലെത്തും. നാട്ടുകാരുമായി അധികം സഹകരണമില്ലാത്ത ജീവിത രീതിയായിരുന്നു ഇവരുടേതെന്നു സമീപവാസികൾ പറഞ്ഞു. ഓയൂർ സ്വദേശിയെ വിവാഹം ചെയ്ത അർച്ചന വർഷങ്ങൾക്കു മുൻപ് വിവാഹബന്ധം വേർപെടുത്തി. ഈയിടെയാണ് ശിവകൃഷ്ണയുമായി പരിചയത്തിലായത്ശിവ കൃഷ്ണ ആദ്യമൊക്കെ നല്ല സൗഹൃദം കാത്തുസൂക്ഷിച്ചു. പരിചയപ്പെട്ടതു മുതൽ ഒരു നല്ല സുഹൃത്ത് എന്നതിനപ്പുറം അവൾ അതിനെ കണ്ടിരുന്നില്ല. പല കൂടി കാഴ്ചകളും അവർ അടുപ്പത്തിലായി മാറുകയായിരുന്നു. മദ്യപാനവും മർദ്ദനവും സഹിക്കാവുന്നതിലധികമായപ്പോൾ മറ്റ് പരാതികൾക്ക് പോകാതെ സ്ഥലം വിടുക എന്ന നിലയിൽ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് അപ്രതീക്ഷിത വിധി ഉണ്ടായത്.