തൃക്കടവൂർ : ഇന്ന് രാവിലെ 9.30 ന് ആയിരുന്നു അപകടം നടന്നത്. സ്കൂട്ടറിൽ വന്ന കുടുംബത്തെ ലോറിയിടിക്കുകയായിരുന്നു. കൊല്ലം ബൈപാസ്സ് റോഡിൽ KL 07 CH 7771 നമ്പർ ട്രെയിലർ ലോറി ആൽത്തറമുട്ടിൽ നിന്നും മേവറം ഭാഗത്തേയ് 9.30 മണിയോടെ ഓടിച്ചു വന്നു കടവൂർ ഒറ്റകൽ മേൽപാലത്തിനു ഉദ്ദേശം 100 മീറ്റർ പടിഞ്ഞാറ് മാറിയുള്ള റോഡിൽ വച്ച് അതേ ദിശയിൽ നിന്നും മേവറം ഭാഗത്തേയ്ക്ക് രാജേഷിൻ്റെ ഭാര്യ സജിതയെ(32) പുറകിലിരുത്തി KL 02 BR 0081 -ാ ം നമ്പർ സൃട്ടർ ഓടിച്ചു പോകവെ ട്രെയിലർ വാഹനത്തിൻറെ ഡ്രൈവർ ബാബു ഓടിച്ചു വന്ന ട്രെയിലർ വാഹനത്തിന്റെ വലതു വശം പുറക് വശം തട്ടിയതിൽ വച്ച് സ്കൂട്ടർ തെറിച്ചുവീഴുകയും സ്കൂട്ടറിൻ്റെ പിന്നിൽ സഞ്ചരിയ്ക്കുകയായിരുന്ന സജിത ട്രെയിലറിന്റെ അടിവശത്തേക് വീണും ടയർ കയറിയിറങ്ങി സ്ഥലത്തു വച്ചു മരണപെടുന്നതിനും രാജേഷിനുചെറിയ പരുക്കുകൾ സംഭവിച്ചു. ട്രെയിലർ ഡ്രൈവർ കൊല്ലംവെസ്റ്റ് പോലീസ് സ്റ്റേഷനിൽ വച്ച് കീഴടങ്ങി.സജിതയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം നടത്തി.
നാഷണൽ ഹൈവേ കടവൂർ ഭാഗത്ത് വാഹനാപകടം സ്കൂട്ടറിൽ പുറകിൽ ഇരുന്ന് സഞ്ചരിച്ച സ്ത്രീ മരിച്ചു.
