കഞ്ഞിക്കുഴി ബ്ലോക്കിൽ വി.ഇ.ഒ ഗ്രേഡ്-2 ആയി ജോലി ചെയ്യ്ത്തിരുന്ന ആതിര എസ് കുറുപ്പ് 2008 മുതൽ കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.2008 മുതൽ 2011 വരെ തുടർച്ചയായി 3-വർഷക്കാലം ഹീമോ ഡയാലിസിസിനു വിധേയയായ.ആതിര എസ് കുറുപ്പ് 2011-ജൂലൈ-13ന് കിഡ്നി മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്ക് വിധേയയായി.എന്നാൽ 2023-മെയ്-13ന് ARTERIAL THROMBOSIS മൂലം ആതിര എസ് കുറുപ്പ് കിഡ്നി റിജക്റ്റ് ആകുകയുണ്ടായി. ആഴ്ചയിൽ മൂന്ന് ഹീമോ ഡയാലിസിസ് ചെയ്തു വന്നിരുന്ന ജീവനക്കാരിയായിരുന്നു. ആതിര എസ് കുറുപ്പ്.മാത്രമല്ല ഹൃദയ ഭിത്തിക്ക് കട്ടി കൂടുതൽ ആയതിനാൽ (HCM)അതിനെ തുടർന്ന്ആതിര എസ് കുറുപ്പ് (ATRIAL FIBRILLATION)AF എന്ന ഹൃദയ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു.ഇതേ തുടർന്ന് ഉണ്ടാകുന്ന പൾസ് വേരിയേഷൻ നിയന്ത്രിക്കുവാനും മരുന്നുകൾ കഴിക്കുന്നു.ഈ കാരണങ്ങളാൽ വീടിനോട് അടുത്ത് ജോലി ചെയ്യുവാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നതാണ്.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ ഉത്തരവ് നമ്പർ- LSGD/PD/63246/2023-DEC5 തീയതി 21/12/2024 പ്രകാരം നിലവിൽ വന്ന വി.ഇ.ഒ ഗ്രേഡ്-2 തസ്തികയുടെ സ്ഥാന കയറ്റ തസ്തികയായ വി.ഇ.ഒ ഗ്രേഡ്-1ലേയ്ക്ക് പ്രൊമോഷൻ ട്രാൻസ്ഫർ നടത്തിയതിൽ (SENIORITY NO-1508) പ്രകാരം .ആതിര എസ് കുറുപ്പിനും തൃശൂർ ജില്ലയിലെ വല്ലച്ചിറ ഗ്രാമ പഞ്ചായത്തിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു.കിഡ്നി പൂർണ്ണമായും പ്രവർത്തിക്കാതെ വന്നതിനെ തുടർന്ന് ഉണ്ടായ MILD ASCITES കാരണം ഇത്രയും ദൂരം യാത്രചെയ്യാൻ സാധിക്കാതെ വന്നതിനാൽ ശ്രീമതി. ആതിര എസ് കുറുപ്പ് തൃശൂർ ജില്ലയിലെ വല്ലച്ചിറ ഗ്രാമ പഞ്ചായത്തിൽ പോയി വി.ഇ.ഒ ഗ്രേഡ്-1 തസ്തികയിൽ ജോയിൻ ചെയ്യാൻ സാധിച്ചില്ല.ഈ വിഷയം എക്സ്റ്റെൻഷൻ ഓഫീസർസ് ഫോറം കമ്മറ്റിയെ അറിയിക്കുകയുംആതിര എസ് കുറുപ്പിന്റെ സാഹചര്യം മനസ്സിലാക്കിയവി. ഇ ‘ഒ മാരുടെ കൂട്ടായ്മ പ്രിൻസിപ്പൽ ഡയറക്ടർ ചിത്ര മെഡത്തിനെ നേരിട്ടുകണ്ട് ഈ ജീവനക്കാരിയെ സ്വന്തം ജില്ലയായ ആലപ്പുഴയിലേക്ക് ട്രാൻഫർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്കിയിരുന്നു.ഈ അപേക്ഷ വി.ഇ.ഒ എക്സ്റ്റബ്ലിഷമെന്റ് സെക്ക്ഷനിലേക്ക് അയച്ചിരുന്നെങ്കിലും,ഒരു തുടർനടപടിയുംആതിര.എസ് കുറുപ്പിന്റെ വേർപാട് വരെ ഉണ്ടായിട്ടില്ല,മാത്രമല്ല ആതിര തൃശ്ശൂർ ജില്ലയിൽ ജോയിൻ ചെയ്യട്ടെ ശേഷം നോക്കാം എന്ന നിലപാടാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത്.
ഇത്രയും ഗുരുതര ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും,ജീവനകാരിയുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാതെയും യാതൊരു മാനുഷിക പരിഗണന നൽകാതെയും അപേക്ഷമേൽ നിസ്സംഗമനോഭാവത്തോടെ കൈകാര്യം ചെയ്യ്ത സെക്ഷൻ ജീവനക്കാർ ആതിരയോട് കാണിച്ചത് തികച്ചും നീതി നിഷേധവും, പ്രതിഷേധകരവുമാണ്.തദ്ദേശ സ്വയം ഭരണ വകുപ്പിലെ വി.ഇ.ഒ ജീവനക്കാർ നല്കുന്ന എല്ലാ നിവേദനങ്ങളും ഇത്തരത്തിൽ നിസ്സംഗമനോഭാവത്തോടെയാണ് ഇടപ്പെടുന്നത്.കഴിഞ്ഞ ഒരുവർഷത്തിനിടയിൽ നല്കിയ നിരവധി നിവേദനങ്ങൾ നടപടിയുടെക്കാതെ സെക്ഷനിൽതന്നെ തുടരുന്നതും ഇതിന് ഉദാഹരണമാണ്.ഇതിന് ഒരു മാറ്റം ഉണ്ടാകണം കൂടാതെ ആതിര.എസ് കുറുപ്പിന്റെ ഫയൽ താമസിപ്പിച്ച ജീവനക്കാരക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നതായ് അറിയുന്നു.
വാൽക്കഷ്ണം.
ഈ ഉദ്യാഗസ്ഥരുടെ ജോലി അന്വേഷിക്കാൻ ചെല്ലുന്ന വിജിലൻസിൻ്റെ ഫയൽ താമസിപ്പിക്കുമോ ആവോ?????
