ജീവിതത്തിൽ നിന്നും സിനിമയിലേക്കും സിനിമ ജീവിതത്തിലേക്കും വരച്ചു വച്ച ജീവിതമായിരുന്നു ശ്രീനിയേട്ടൻ്റേത്.48വർഷങ്ങൾ പെയ്തൊഴിയാതെ അദ്ദേഹം മഴ പെയ്യിക്കുകയായിരുന്നു . അച്ഛന്റെ കമ്മ്യൂണിസ്റ്റ് ആശയത്തെ കണ്ടും അനുഭവിച്ചും കേട്ടറിഞ്ഞുo ജീവിച്ച് തന്റെ പിതാവിനോടൊന്നും ചോദിക്കാതെ മദിരാശിയിലേക്ക് വണ്ടി കയറുമ്പോൾ എല്ലാം ഇങ്ങനെയൊക്കെ ആകും എന്നും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകും. 69 വർഷം ജീവിച്ചിരുന്ന ആ മഹാ നടൻ 1956ഏപ്രിൽ ആറിന് കണ്ണൂർ പാട്യത്ത് ഉണ്ണിയുടേയും ലക്‌ഷ്മിയുടെയും മകൻ ഇങ്ങ് തൃപ്പൂണിത്തുറയിൽ കണ്ടനാട്ടെ വീട്ടുവളപ്പിൽ ഒന്നുമറിയാതെ അദ്ദേഹം ഉറങ്ങുകയാണ്. ആരോടും എന്തു പറയാനുo സ്വന്തം സ്വാതന്ത്ര്യം ഉപയോഗിച്ച മനുഷ്യൻ. ജൈവ കൃഷി എന്ന ആശയത്തോട് പൊതു സമൂഹത്തെ ഉയർത്തിയെടുക്കാൻ അദ്ദേഹം ആഗ്രഹിച്ചതും നമ്മൾ കണ്ടതാണ്.അദ്ദേഹത്തിന്റെ സന്ദേശം അദ്ദേഹം നട്ടുവളർത്തിയ മരങ്ങൾക്കിടയിൽ എന്നുമുണ്ടാകും . എല്ലാവർക്കും നന്മ നേരുന്നതായി കുറിപ്പും പേനയും. ഇനി വിമലയ്ക്ക് എന്നും എപ്പോഴും അണയാത്ത ശ്രീനിവാസന്റെ ഓർമ്മകൾ.ഈ കർമ്മങ്ങളോടൊന്നും താൽപ്പര്യമില്ലാത്ത മനുഷ്യൻ അദ്ദേഹം അറിയാതെ നടത്തുന്നതെല്ലാം അദ്ദേഹം അറിയുകയാണ് ചെറു ചിരിയോടെ മാത്രം.
പ്രിയ ശ്രീനിക്ക് കലാകേരളം വിട ചൊല്ലി.ശ്രീനിവാസനുംകലാകേരളത്തോട് വിടചൊല്ലി.
