ആലപ്പുഴ: പതിനായിരങ്ങൾ എല്ലാം മറന്ന് മുറിഞ്ഞു പെയ്ത മഴയിൽ ലയിച്ച് സഖാവ് വി.എസ് നെ അവസാന യാത്ര പറയാൻ എത്തിയവർ ഏറ്റു വിളിച്ച മുദ്രാവാക്യങ്ങളിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾക്കൊപ്പം നിത്യനിദ്രയിൽവി.എസ്. ചോരമണം എന്നും നിലകൊള്ളുന്ന വലിയ ചുടുകാട്ടിൽ വി.എസ് അവസാന യാത്രയും പറഞ്ഞു. മകൻ അരുൺ കുമാർ ചിതയ്ക്ക് തീ കൊളുത്തി. സമാനതകളില്ലാത്ത വിലാപയാത്രയിൽ നാടുതേങ്ങി നാട്ടാരും. കണ്ണെ കരളേ വി.എസ്സേ എന്ന് ഇടിമുഴക്കത്തോടെ വിളിച്ചവർക്കൊപ്പം രക്തസാക്ഷികളും ആ വിളികൾ കേട്ടിട്ടുണ്ടാവും. ഇനിയും ഞങ്ങൾ പൊരുതുമെന്ന് ഏറ്റ് പറഞ്ഞ് പ്രിയ സഖാക്കൾ വിട ചൊല്ലി.തിരുവനന്തപുരം മുതൽ ആലപ്പുഴ വലിയ ചുടുകാട് വരെ നടന്നുവന്ന സഖാക്കൾക്ക് വി.എസ് എന്നും അവരുടെ ഇടങ്ങളിൽ ജീവിക്കുന്നുണ്ടാവും. വന്നവരാരെന്നു ചിലപ്പോൾ അറിയാത്തവരുണ്ടെങ്കിലും മാധ്യമങ്ങൾ കണ്ടില്ലെങ്കിലും അങ്ങനെ വന്നവരും ധാരാളം സഖാക്കളുണ്ടായിരുന്നു.
ചെങ്കൊടി പുതച്ച് മഹാ സൂര്യൻ നിത്യനിദ്രയിലേക്ക്. ലാൽ സലാം സഖാവെ.
