കൊല്ലം തൃക്കരുവ പ്രാക്കുളം നല്ലോട്ടിൽ വടക്കതിൽ മുട്ടിപ്പാടം രാജേഷ്(36) ആണ് മരിച്ചത്.
പുന്നമട സ്റ്റാർട്ടിംഗ് പോയിൻ്റിൽ മല്ലൻ ഡോക്കിന് സമീപം നൈറ്റ് സ്റ്റേയ്ക്കായി കെട്ടിയിട്ടിരുന്ന “സാൻ്റ മരിയ” എന്ന ഹൗസ് ബോട്ടിൽ നിന്ന് ഇന്നലെ രാത്രി 12.00 മണിയോടെയാണ് ഇയാൾ വെള്ളത്തിൽ വീണത്.
ബോട്ടിലെ ജീവനക്കാർ വെള്ളത്തിൽ നിന്ന് കരയ്ക്ക് എത്തിച്ച് ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.തമിഴ്നാട്ടിൽ നിന്ന് കായൽ സവാരിയ്ക്കായി എത്തിയ സുഹൃത്തുക്കൾക്ക്
ഒപ്പംബോട്ടിൽകയറിയതായിരുന്നു ഇയാൾ.