തിരുവനന്തപുരം: മുൻ മുഖ്യ മന്ത്രി ആർ.ശങ്കറിന്റെ മരുമകനും മെഡിക്കൽ കോളെജ് സർജറി വിഭാഗം റിട്ട. പ്രഫസറുമായ ഡോ. ബാബു സുഭാഷ് ചന്ദ്രൻ (89)നിര്യാതനായി. വസതിയായ കുന്നുകുഴി ആർ.സി ജംഗ്ഷൻ ലക്ഷ്മി നിവാസിലായിരുന്നു അന്ത്യം.
കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു . കോസ്മോപോളിറ്റൻ ആശുപത്രി ഡയറക്ടറും സീനിയർ കോൺസൾട്ടൻറ് സർജനുമാണ്. പരേതയായ ശശികുമാരിയാണ് ഭാര്യ. പ്രമുഖ വ്യവസായി പരേതനായ റീഗൽ പി. വേലായുധന്റെ മകനാണ്. മക്കൾ : ഡോ. മനോജ് ചന്ദ്രൻ ( യു.കെ ), സുജിത് ചന്ദ്രൻ. മരുമകൾ : റൂഹിത മനോജ് (യു.കെ ). സംസ്‌കാരം ശാന്തികവാടത്തിൽ നടന്നു . സഞ്ചയനം തിങ്കൾ 8 ന് സ്വവസതിയിൽ.
മുൻ മുഖ്യ മന്ത്രി ആർ.ശങ്കറിന്റെ മരുമകനും മെഡിക്കൽ കോളെജ് സർജറി വിഭാഗം റിട്ട. പ്രഫസറുമായ ഡോ. ബാബു സുഭാഷ് ചന്ദ്രൻ (89)നിര്യാതനായി.
