വൈക്കത്ത് ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാർ വെള്ളത്തിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ആൾ മരണപ്പെട്ടു.

വൈക്കം: വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. തോട്ടുവക്കത്തെ കെവി കനാലിലേക്കാണ് കാർ മറിഞ്ഞത്. മരിച്ചയാളെ ഇനിയും തിരിച്ചറഞ്ഞിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് കാർ കനാലിൽ മറിഞ്ഞു കിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ വൈക്കം അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

കാർ  കാനാലിൽനിന്ന് ഉയർത്തി. വിശദമായ പരിശോധ തുടരുന്നു.ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാർ ആണ് അപകടത്തിൽപ്പെട്ടതെന്നാണ് വൈക്കം പോലീസ് പറയുന്നത്.