വൈക്കം തോട്ടിൽ മറിഞ്ഞ കാറിലുണ്ടായിരുന്നത് ഡോ അമൽ എന്ന് തിരിച്ചറിഞ്ഞു.

കോട്ടയം:കൊട്ടാരക്കരയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായ അപകടം ഡോ.അമലിന്റെ ജീവനെടുത്തത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമൽ സൂരജ്. ‌‌‌ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാവാംഎന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. വൈക്കം തോട്ടുവക്കും തോട്ടിലാണ്കാർ മറിഞ്ഞ്.റോഡിനു വശത്തായുള്ള മരക്കുറ്റികൾ ഇടിച്ചുതെറിപ്പിച്ചാണ് കാർ കനാലിലേക്ക് വീണത്

 

ഈ സമയം ഇതാരുടേയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തോടിന്റെ ഒരു ഭാഗത്ത് വീടുകളുണ്ടെങ്കിലും റോഡിൽനിന്ന് അൽപം മാറിയാണ്. തോടിനു മറുവശത്ത് വീടുകളില്ല. പുലർച്ചെ നടക്കാൻ പോയവരാണ് കാർ കനാലിൽ കിടക്കുന്നത് ആദ്യം കാണുന്നത്. ഇവർ വിവരം പോലീസ് കണ്‍ട്രോൾ റൂമിൽ വിളിച്ച് അറിയിക്കുകയായിരുന്നു.