മോഹൻലാലിൻറെ അമ്മയുടെ വിയോഗ വാര്‍ത്ത അറിഞ്ഞതിന്റെ സങ്കടത്തിലാണ് പ്രിയപ്പെട്ടവരെല്ലാം.

മോഹൻലാലിൻറെ അമ്മയുടെ വിയോഗ വാര്‍ത്ത അറിഞ്ഞതിന്റെ സങ്കടത്തിലാണ് പ്രിയപ്പെട്ടവരെല്ലാം. 90 വയസായിരുന്നു ശാന്തകുമാരി അമ്മയ്ക്ക്.

ലാലുവിന് മാത്രമല്ല ഞങ്ങളുടെയും കൂടി അമ്മയാണ് അവര്‍. എന്റെ അമ്മയ്ക്ക് എന്നേക്കാളും പ്രിയപ്പെട്ടതായിരുന്നു ലാലു. ഞങ്ങള്‍ മാത്രമല്ല കുടുംബാംഗങ്ങളും ഇതേ ബന്ധം നിലനിര്‍ത്തിയിരുന്നു. ലാലുവിന്റെ അമ്മയെ കാണാനായി ലേഖയ്‌ക്കൊപ്പമായി എംജി പോയിരുന്നു. അമ്മയായിരുന്നു ലാലുവിന്റെ ലോകം എന്ന് അദ്ദേഹം പറയുന്നു. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രതികരണത്തിലായിരുന്നു എംജി ശ്രീകുമാര്‍ ശാന്തകുമാരി അമ്മയെ അനുസ്മരിച്ചത്.

ഒരുപാട് വിഷമമുണ്ട്. ഞാനെന്റെ കുട്ടിക്കാലം തൊട്ട് അറിയുന്നതാണ്. പൂജപ്പുരയിലായിരുന്നല്ലോ അവര്‍. ഞങ്ങള്‍ ഒന്നിച്ച്‌ കളിച്ച്‌ വളര്‍ന്നവരാണ്. അവിടെ ചെല്ലുമ്ബോഴെല്ലാം അമ്മ ഭക്ഷണം വിളമ്ബി തന്നിട്ടുണ്ട്. അമ്മയ്ക്ക് വയ്യെന്ന് ഞാന്‍ അറിഞ്ഞിരുന്നു. ഇന്നലെ ലാലുവിനെ വിളിച്ചിരുന്നു. ഇവിടെ തുടക്കം ഷൂട്ടിംഗ് നടന്ന് വരികയാണ്. അമ്മയ്ക്ക് തീരെ സുഖമില്ല ശ്രീക്കുട്ടാ എന്നായിരുന്നു പറഞ്ഞത്. ഇന്ന് ഞാന്‍ ചെല്ലാമെന്ന് പറഞ്ഞിരുന്നതാണ്. കുറച്ച്‌ മുന്നെയാണ് ഞാന്‍ ഇതേക്കുറിച്ച്‌ അറിഞ്ഞത്. മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ വിളിക്കാറുണ്ട്. അമ്മയ്ക്ക് വയ്യായിരുന്നു എന്നെനിക്ക് അറിയാമായിരുന്നു. അതാണ് ലാല്‍ എങ്ങും പോവാതെ ഇവിടെ തന്നെ തുടര്‍ന്നതും.

അമ്മ എന്ന് പറഞ്ഞാല്‍ ലാലിന് എല്ലാമെല്ലാമാണ്. എനിക്കും അങ്ങനെയാണ്. ഒരുപാട് വിഷമമുണ്ട്. ഒരുപാട് ഓര്‍മ്മകളുണ്ട്. ഞങ്ങള്‍ ഇപ്പോഴുള്ള ടീം തന്നെയായിരുന്നു അപ്പോഴും. സ്‌കൂളില്‍ നിന്നും കളിയൊക്കെ കഴിഞ്ഞ് ചെല്ലുമ്ബോള്‍ കാപ്പിയും മധുരപലഹാരങ്ങളുമൊക്കെ തന്ന ഒരമ്മ. ആത്മാവിന് നിത്യശാന്തി നേരുന്നു എന്നുമായിരുന്നു എംജി പറഞ്ഞത്. ലാലിനെപ്പോലെ തന്നെയാണ് ഞാന്‍ ചെന്നാലും. മോനെ വാ എന്ന് പറഞ്ഞ് വിളിക്കും, ഒരുപാട് സംസാരിക്കും. അച്ഛനും അതുപോലെ നല്ലൊരു മനുഷ്യനായിരുന്നു. അദ്ദേഹവും ഇപ്പോള്‍ ജീവിച്ചിരുപ്പില്ല. രണ്ട് മാസം മുന്‍പായിരുന്നു ഒടുവിലായി ഞാന്‍ അമ്മയെ കണ്ടത്. അന്ന് ആളുകളെയൊക്കെ തിരിച്ചറിയുന്നുണ്ടായിരുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിഷമമാണ്. ഞാന്‍ അങ്ങോട്ടേക്ക് പോവാന്‍ തുടങ്ങുകയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുട്ടിക്കാലം മുതലേ തുടങ്ങിയ ബന്ധമാണ് മോഹന്‍ലാലും എംജി ശ്രീകുമാറും. സിനിമയായിരുന്നു സ്വപ്‌നമെങ്കിലും ഇടയ്ക്ക് ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്നു എംജി. പിന്നീട് കറങ്ങിത്തിരിഞ്ഞ് സിനിമയിലേക്ക് തന്നെ വരികയായിരുന്നു. സിനിമ മേഖല അത്ര നല്ലതല്ലെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളൊക്കെയുണ്ടായിരുന്നുവെങ്കിലും ഇത് തന്നെ ജീവിതം എന്ന നിലപാടിലായിരുന്നു എംജി. സിനിമയിലെത്തി പേരെടുത്തതിന് ശേഷവും ഞാനും ലാലുവും പഴയത് പോലെയാണ്. ലാലുവിന് വേണ്ടി ഒത്തിരി പാട്ടുകള്‍ പാടാന്‍ പറ്റി. ലാലേട്ടന്റെ ശബ്ദം പോലെ തന്നെയെന്ന് ആരാധകര്‍ പറയുന്നത് കേള്‍ക്കുമ്ബോള്‍ സന്തോഷം തോന്നാറുണ്ട്.

അന്നത്തെ അതേ സൗഹൃദം നിലനിര്‍ത്തി മുന്നേറുകയാണ് ഇരുവരും. ഇടയ്ക്ക് എംജിക്കൊപ്പം ചാനല്‍ പരിപാടിയിലേക്കും മോഹന്‍ലാല്‍ എത്തിയിരുന്നു. ലാലേട്ടനെ ചോദിക്കുന്ന കുരുന്ന് ഗായകരെക്കുറിച്ചും എംജി പറയാറുണ്ട്. ഇടയ്ക്ക് ടോപ് സിംഗറിലേക്ക് അതിഥിയായി മോഹന്‍ലാല്‍ എത്തിയിരുന്നു. ജീവിത വിശേഷങ്ങളും ഇരുവരും അന്ന് പങ്കുവെച്ചിരുന്നു. ലാലിപ്പോഴും പഴയത് പോലെ തന്നെയാണ്, ഒരു മാറ്റവുമില്ലെന്നായിരുന്നു എംജി പറഞ്ഞത് -.