ബീഹാർ രാഷ്ടീയം ആരുടെ കൂടെ വീണ്ടും എൻ ഡി എ അധികാരംനിലനിർത്തുമോ, ആർക്കും ഭൂരിപക്ഷം ഇല്ലാത്ത നിയമസഭയാകാം വരുന്നത്.

ഇനി എട്ടു ദിവസം മാത്രം ബീഹാർ ബൂത്തിലെത്താൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ആണ് ബീഹാർ മുന്നോട്ടു പോകുന്നത്. ഇന്ത്യ സഖ്യം ഒരു വശത്തുo എൻ ഡി എ മറ്റൊരു വശത്തും നിൽക്കുമ്പോൾ ചെറു പാർട്ടികളുടെ മൽസരം നിർണായകമാണ്. വോട്ടു ചോർച്ച തിരഞ്ഞെടുപ്പു പ്രചരണമല്ല, നിതീഷ് കുമാർ അഴിമതിക്കാരനാണ് വൃദ്ധനാണ് എന്നാണ് തേജസിയാദവ് പറയുന്നത്. എന്നാൽ പ്രശാന്ത് കിഷോറിന്റെ പാർട്ടി ഒരു ചോദ്യചിഹ്നമാണ്. രണ്ടു കൂട്ടർക്കും ഭീഷണിയാണ് അദ്ദേഹം. യുവാക്കളുടെ പിന്തുണ ഇപ്പോഴും അദ്ദേഹത്തിനുണ്ട്. മുസ്ലിം വോട്ടു പിടിക്കാനുള്ള തന്ത്രപ്പാടിലാണ് അദ്ദേഹം. എൻ ഡി എ യിൽ നിന്നും ഇന്ത്യ സംഖ്യത്തിൽ നിന്നും ധാരാളം പേർ പ്രശാന്ത് കിഷോറിന്റെ ഭാഗമായി മാറി കഴിഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു പിന്നോക്കക്കാരനാണ് താനെന്നു പറഞ്ഞു കൊണ്ടാണ് പ്രചാരണം നടത്തുന്നത്.

മോദിയെഅംഗീകരിക്കാൻ പിന്നോക്കക്കാർ തയ്യാറായി കഴിഞ്ഞു. ലാലു പ്രസാദ് യാദവിന്റെ ഗുണ്ടാ പ്രവർത്തനം ഇന്ന് ജനങ്ങൾ അനുഭവിക്കുന്നുണ്ടോ എന്നാണ് പ്രചാരണത്തിൽ എല്ലാം ചോദിക്കുന്നത്. ലാലുവിന്റെ ഭരണത്തിൽ (ജംഗിൾ രാജ്) സ്ത്രീകൾ ഒരുപാടു പീഡനം അനുഭവിച്ചിട്ടുണ്ട്. യാദവർ ഒഴിച്ചെല്ലാം മോദിയെ പിന്തുണയ്ക്കുന്നുണ്ട്.ദേശീയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകാനാണ് മോദി ശ്രമിക്കുന്നതെങ്കിൽ തേജസി ചോദിക്കുന്നത് തൊഴിലില്ലായ്മമാത്രമാണ്. വർഗീയതയും അഴിമതിയും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ തേജസി ഇപ്പോൾ കുഴയുന്നത് സ്വന്തം സഹോദരങ്ങളുടെ എതിർപ്പാണ്. രാഹൂൽ ഗാന്ധിയുടെ പ്രചാരണം ആദ്യം വലിയഇളക്കങ്ങൾ ഉണ്ടാക്കിയെങ്കിലും ഇപ്പോൾ അത് മാറി കഴിഞ്ഞു. തേജസിയാദവ് രാഹുലിനെ അത്രകണ്ട് അടുപ്പിക്കുന്നില്ല. വലിയ പ്രതീക്ഷകളാണ് എല്ലാ മുന്നണികൾക്കും. ഓരോ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ  ജയിച്ചാലും ഭൂരിപക്ഷം കുറവാകും. ആർക്കും ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയാകും ബീഹാർ കാണാൻ പോകുന്നത്. ആരു ഭരിച്ചിട്ടുംബീഹാറിലെ പിന്നോക്കാവസ്ഥയ്ക്ക് ഒരു മാറ്റവും ഗ്രാമങ്ങളിൽ കാണാനാകുന്നില്ല.