വർത്തമാനകാലത്ത് പ്രാപ്ത്തിയില്ലാത്ത രാഷ്ട്രീയ പാർട്ടികൾ.

രാഷ്ട്രീയം രാഷ്ട്രത്തിൻ്റെ നന്മ. പൊതു സമൂഹത്തിൻ്റെ നന്മ. മനുഷ്യരുടെയും പ്രകൃതിയുടെയും നന്മ നിറഞ്ഞ മനസ്സുമായി ജീവിക്കുന്നവരാകണം പാർട്ടികൾ. എന്നാൽ വർത്തമാനകാല രാഷ്ട്രീയം സ്വന്തം ഐഡിയോളജികളഞ്ഞ് വോട്ടിംഗ് രാഷ്ട്രീയത്തിൻ്റെ പുറകിലാണ്. ജാതി മത വർഗീയ താൽപ്പര്യം മാത്രം ലക്ഷ്യം കണ്ട് പ്രവർത്തിക്കുന്നവരാണ് പലരും. അങ്ങ് പെരുന്നയിൽ മന്നത്ത് പത്മനാഭൻ്റെ ജന്മവാർഷികത്തിൻ്റെ സദസിൻ്റെ മുന്നിൽ കൂട്ടംകൂടിയിരിക്കുന്ന കേരള രാഷ്ട്രീയത്തിൻ്റെ ചിലരെ കണ്ടപ്പോൾ അതിശയവും അനുകമ്പയും തോന്നി. ചേർത്തലയിലെ തമ്പുരാനെ കാണാൻ ക്യൂ നിൽക്കുന്നവരെ കാണുമ്പോൾ അതിശയം തോന്നി. പാലയിലും കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും അരമനയിൽ പോയി ഓച്ചാനിച്ച് നിൽക്കുന്നവരെ കാണുമ്പോൾ അതിശയം തോന്നുന്നു. അങ്ങ് പാണക്കാട്ടെ തമ്പുരാനാണ് എല്ലാം എന്നു പറഞ്ഞ് ഒരു സമുദായം വിർപ്പുമുട്ടി നിൽക്കുമ്പോൾ അതിശയം തോന്നുന്നു. ഇവർക്കു കുടപിടിച്ചു നിൽക്കുന്ന മാധ്യമങ്ങളെ കാണുമ്പോൾ അതിശയം തോന്നുന്നു. ചില ഹിന്ദു ക്രിസ്ത്യൻ മുസ്ലീം തീവ്രവാദികളുടെ ജനനം കാണുമ്പോൾ അതിശയം തോന്നുന്നു. എന്തു വന്നാലും അധികാരം പിടിക്കാൻ കച്ചകെട്ടിയിറങ്ങുന്ന രാഷ്ട്രീയ പാർട്ടികളുടെ നാറുന്ന ഐഡിയോളജിയിൽ പാവം ജനം വെന്തുരുകുന്നു.